രോഗമുക്തിയിലും റെക്കോർഡ്; ഇന്ന് കൊവിഡ് മുക്തരായത് 8048 പേർ, ഇനി ചികിത്സയിൽ 91,756 പേർ

രോഗമുക്തിയിലും റെക്കോർഡ്; ഇന്ന് കൊവിഡ് മുക്തരായത് 8048 പേർ, ഇനി ചികിത്സയിൽ 91,756 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8048 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1074, കൊല്ലം 1384, പത്തനംതിട്ട 222, ആലപ്പുഴ 348, കോട്ടയം 452, ഇടുക്കി 98, എറണാകുളം 458, തൃശൂര്‍ 860, പാലക്കാട് 315, മലപ്പുറം 909, കോഴിക്കോട് 835, വയനാട് 152, കണ്ണൂര്‍ 492, കാസര്‍ഗോഡ് 449 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 91,756 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,75,304 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,73,686 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,45,261 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,425 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2892 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Share this story