യുകെയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതിഭീകരം; ഇന്നലെ മാത്രം 17,000ത്തില്‍ അധികം രോഗികള്‍

Share with your friends

യുകെയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതിഭീകരമായി തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. ഇത് പ്രകാരം ഇന്നലെ മാത്രം സ്ഥിരീകരിച്ചിരിക്കുന്നത് 17,000ത്തില്‍ കൂടുതല്‍ രോഗികളെയാണ്. ഇംഗ്ലണ്ടില്‍ 200ല്‍ കൂടുതല്‍ പട്ടണങ്ങളില്‍ കോവിഡ് ബാധ രൂക്ഷമായതിനെ തുടര്‍ന്ന് അവിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതയേറിയിരിക്കുന്നുവെന്നാണ് പുതിയ വൈറസ് ഹീറ്റ് മാപ്പ് വെളിപ്പെടുത്തുന്നത്.

അതുപോലെ തന്നെ കോവിഡ് വ്യാപനം പിടിവിട്ടിരിക്കുന്ന നിരവധി നഗരങ്ങളിലും കര്‍ക്കശമായ കോവിഡ് നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്താന്‍ പോകുന്നത്.കോവിഡ് രൂക്ഷമായിടങ്ങളില്‍ ട്രാഫിക് ലൈറ്റ് സിസ്റ്റത്തെ മാതൃകയാക്കിയിട്ടുള്ള ത്രിതല ലോക്ക്ഡൗണാണ് സര്‍ക്കാര്‍ തിങ്കളാഴ്ച മുതല്‍ നടപ്പിലാക്കാന്‍ പോകുന്നത്. വൈറസ് പടര്‍ച്ചയെ അടിസ്ഥാനമാക്കി വിവിധ പ്രദേശങ്ങളെ അപകട സാധ്യത കുറഞ്ഞവ, ഇടത്തരം അപകടസാധ്യതയുള്ളവ, കൂടിയ അപകടസാധ്യതയുള്ളവ എന്നിങ്ങനെ മൂന്ന് കാറ്റഗറികളാക്കി വേര്‍തിരിച്ചാണ് പുതിയ ലോക്കല്‍ ലോക്ക്ഡൗണുകള്‍ പ്രഖ്യാപിക്കാന്‍ പോകുന്നത്.

ഇക്കൂട്ടത്തില്‍ റെഡ്‌സോണുകള്‍ എന്നറിയപ്പെടുന്ന അതീവ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ വിട്ട് വീഴ്ചയില്ലാത്ത വിധത്തിലുള്ള നിയന്ത്രണങ്ങളായിരിക്കും പ്രാബല്യത്തില്‍ വരുത്താന്‍ പോകുന്നത്.റെഡ്‌സോണില്‍ ഹോസ്പിറ്റാലിറ്റി രംഗത്തെ സ്ഥാപനങ്ങള്‍ക്ക് താഴിടുമെന്നുറപ്പാണ്. പക്ഷേ മറ്റ് ഷോപ്പുകള്‍,സ്‌കൂളുകള്‍, തുടങ്ങിയവയുടെ പ്രവര്‍ത്തനത്തിന് ഇവിടങ്ങളില്‍ തടസങ്ങളുണ്ടാകില്ല. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും നിലവില്‍ തന്നെ റെഡ്‌സോണ്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോവിഡ് വ്യാപനം ശക്തമാവുകയും ഹോസ്പിറ്റലുകളില്‍ തിരക്കേറുകയും ചെയ്തതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ റെഡ്‌സോണ്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളേര്‍പ്പെടുത്തുമെന്ന മുന്നറയിപ്പുമേറുന്നുണ്ട്. സൗത്ത് ഇംഗ്ലണ്ടില്‍ കോവിഡ് പകര്‍ച്ച താരതമ്യേന കുറവാ ണെങ്കിലും ബ്രെന്റ്യൂഡ്, എസെക്‌സ്, ബ ബോണ്‍മൗത്ത്, ബ്രിസ്‌റ്റോള്‍, ബാത്ത്,ബ്രൈറ്റണ്‍, തുടങ്ങിയ നഗരങ്ങളില്‍ കോവിഡ് പകര്‍ച്ചാ നിരക്ക് പിടിവിട്ട് വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ ഇവിടങ്ങളേയും റെഡ്‌സോണില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!