സംസ്ഥാനത്ത് ഇന്ന് പുതുതായി 11 ഹോട്ട്സ്പോട്ടുകൾ കൂടി; 15 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് പുതുതായി 11 ഹോട്ട്സ്പോട്ടുകൾ കൂടി; 15 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഭരണങ്ങാനം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7), തലയോലപ്പറമ്പ് (2), കങ്ങഴ (9), എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (സബ് വാര്‍ഡ് 14), മുളന്തുരുത്തി (സബ് വാര്‍ഡ് 9, 13), പാറക്കടവ് (സബ് വാര്‍ഡ് 17), തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (15), ചേലക്കര (11), പത്തനംതിട്ട ജില്ലയിലെ തോട്ടപ്പുഴശേരി (സബ് വാര്‍ഡ് 6, 13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (സബ് വാര്‍ഡ് 2, 13, 14), വയനാട് ജില്ലയിലെ മൂപ്പൈനാട് (സബ് വാര്‍ഡ് 4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 660 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

അതേസമയം കേരളത്തില്‍ ഇന്ന് 8764 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1139, എറണാകുളം 1122, കോഴിക്കോട് 1113, തൃശൂര്‍ 1010, കൊല്ലം 907, തിരുവനന്തപുരം 777, പാലക്കാട് 606, ആലപ്പുഴ 488, കോട്ടയം 476, കണ്ണൂര്‍ 370, കാസര്‍ഗോഡ് 323, പത്തനംതിട്ട 244, വയനാട് 110, ഇടുക്കി 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Share this story