കൊവിഡ് രോഗികളെ ഡിസ്‌ചാർജ് ചെയ്യുന്നതിന് പുതിയ മാർഗരേഖ

കൊവിഡ് രോഗികളെ ഡിസ്‌ചാർജ് ചെയ്യുന്നതിന് പുതിയ മാർഗരേഖ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളെ ഡിസ്‌ചാർജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തില്‍ രോഗതീവ്രതയനുസരിച്ച് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നതിനാണ് ഈ നടപടി.

രോഗലക്ഷണമില്ലാത്ത കൊവിഡ് രോഗികൾക്ക് ആദ്യ പോസിറ്റീവായി പത്താമത്തെ ദിവസം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം. നെഗറ്റീവായാല്‍ ഡിസ്‌ചാർജ് ചെയ്യും. പോസിറ്റീവായാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ ഡിസ്‌ചാർജ് ചെയ്യും.

ഗുരുതര കൊവിഡ് രോഗമുള്ളവുള്ളവർക്ക് ആദ്യ പോസീറ്റീവായി പതിനാലാമത്തെ ദിവസം കഴിഞ്ഞാൽ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്താം. നെഗറ്റീവാകുകയും 3 ദിവസം രോഗലക്ഷണങ്ങള്‍ ഇല്ലാതെ ആരോഗ്യനില തൃപ്തികരമാകുകയും ചെയ്യുമ്പോള്‍ ഡിസ്‌ചാർജ് ചെയ്യാം. പോസിറ്റീവായാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ് ചെയ്യും.

എല്ലാ വിഭാഗത്തിലുള്ള രോഗികളും ഡിസ്ചാര്‍ജ് ചെയ്ത ശേഷം 7 ദിവസം ക്വാറന്റൈനിൽ തന്നെ വിശ്രമിക്കേണ്ടതാണ്. അനാവശ്യ യാത്രകൾ, സമൂഹവുമായുള്ള ഇടപെടൽ, കുടുംബ സന്ദര്‍ശനങ്ങൾ, എന്നിവയും എല്ലാ തരത്തിൽപ്പെട്ട പൊതുചടങ്ങുകളും നിര്‍ബന്ധമായും ഒഴിവാക്കണം.

Share this story