കാനഡയില്‍ തദ്ദേശീയമായി കോവിഡ് 19 വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള നീക്കം തകൃതി

കാനഡയില്‍ തദ്ദേശീയമായി കോവിഡ് 19 വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള നീക്കം തകൃതി

കാനഡയില്‍ തദ്ദേശീയമായി കോവിഡ് 19 വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള നീക്കം ത്വരിതപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. ആറോളം കനേഡിയന്‍ വാക്‌സിന്‍ ഉദ്യോഗാര്‍ത്ഥികള്‍ ലോകാരോഗ്യ സംഘടനയില്‍ രജിസ്ട്രര്‍ ചെയ്തിട്ടുമുണ്ട്.കാനഡയില്‍ വികസിപ്പിക്കുന്ന വാക്‌സിനുകളിലൊന്ന് മനുഷ്യരില്‍ പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. വ്യാപകമായതും വൈവിധ്യമാര്‍ന്നതുമായ സാങ്കേതിക വിദ്യകളെ ഉള്‍ക്കൊള്ളുന്നതാണ് കാനഡയില്‍ വികസിപ്പിക്കുന്ന കോവിഡ് വാക്‌സിനുകളെന്നാണ് റിപ്പോര്‍ട്ട്.

പരമ്പരാഗത പ്രോട്ടീന്‍ സബ് യൂണിറ്റ് വാക്‌സിനുകള്‍ മുതല്‍ റെപ്ലിക്കന്റ് വൈറല്‍ വെക്ടര്‍, ഡിഎന്‍എ വാക്‌സിനുകള്‍ പോലുള്ള പുതിയ ടെക്‌നോളജികളും അവയില്‍ പെടുന്നു. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നീഡിലുകളിലൂടെയും നാസല്‍ സ്‌പ്രേയിലൂടെ നല്‍കുന്നതുമായ വാക്‌സിനുകള്‍ കാനഡയില്‍ യാഥാര്‍ത്ഥ്യമാകുന്ന വിധത്തിലാണ് പുതിയ വാക്‌സിനുകളുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ പുരോഗമിനക്കുന്നത്. കോവിഡ് വാക്‌സിനുകളുടെ കാര്യത്തില്‍ കാനഡ സ്വയം പര്യാപ്തമാകുന്നത് വളരെ അനിവാര്യമായ കാര്യമാണെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് സാസ്‌കറ്റ്ച്യൂവാനിലെ വാക്‌സിന്‍ ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡീസീസ് ഓര്‍ഗനൈസേഷന്‍-ഇന്റര്‍നാഷണല്‍ വാക്‌സിന്‍ സെന്ററിന്റെ ഡയറക്ടറും സിഇഒയുമായ ഡോ. വോക്കര്‍ ഗെര്‍ഡ്ട്‌സ് പറയുന്നത്.

കാനഡക്കാര്‍ക്ക് കാനഡയില്‍ കോവിഡ് വാക്‌സിനുണ്ടാക്കുന്നതിന് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.ഇത്തരത്തില്‍ വാക്‌സിന്‍ തദ്ദേശീയമായി വികസിപ്പിക്കുന്നതിലൂടെ വാക്‌സിന്‍ എപ്പോള്‍, എത്തരത്തില്‍ ലഭ്യമാക്കണമെന്നത് പോലുള്ള കാര്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ലഭിക്കുമെന്നും ഡോ. വോക്കറും മറ്റ് ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നു.

ആറ് വിദേശ വാക്‌സിന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഫെഡറല്‍ ഗവണ്‍മെന്റ് ഒരു ബില്യണ്‍ ഡോളര്‍ സമീപകാലത്തായി വകയിരുത്തിയിരുന്നു. എന്നാല്‍ ഇവയൊന്നും ക്ലിനിക്കല്‍ ട്രയലുകളിലൂടെ മാര്‍ക്കറ്റിലെത്തുമെന്നതിന് യാതൊരു ഉറപ്പുമില്ല.കാനഡയില്‍ വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ ഒട്ടേറെ കടമ്പകള്‍ നേരിടേണ്ടി വരുന്നുവെന്നാണ് ചില കനേഡിയന്‍ വാക്‌സിന്‍ ഡെവലപര്‍മാര്‍ ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നും പര്യാപ്തമായ പിന്തുണ ലഭിക്കുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു.

Share this story