സംസ്ഥാനത്ത് ഇന്ന് പുതുതായി 10 ഹോട്ട്സ്പോട്ടുകൾ കൂടി; 4 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് പുതുതായി 10 ഹോട്ട്സ്പോട്ടുകൾ കൂടി; 4 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 4, 5, 6, 7, 10, 11, 12, 13, 15, 18, 19), പുലമന്തോള്‍ (1, 8, 13, 19), കൊടൂര്‍ (3, 15, 16, 19), പൂക്കോട്ടൂര്‍ (2, 4, 7, 8, 10, 15, 17, 18), മൊറയൂര്‍ (5, 10, 12, 13, 14, 16, 17), ആനക്കയം (1, 4, 5, 6, 7, 8, 11, 14, 16, 17, 18, 20, 21, 22, 23), പൊന്‍മല (1, 4, 7, 12, 14, 15, 16), കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി (2, 3, 5, 6, 7, 8, 9, 11, 13, 14, 15, 20, 21, 22, 23, 25, 26, 29, 30, 31, 32), ഇടുക്കി ജില്ലയിലെ വെളിയമറ്റം (4 (സബ് വാര്‍ഡ്), 2, 3), പാലക്കാട് ജില്ലയിലെ ലക്കിടിപേരൂര്‍ (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 688 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം 329, കണ്ണൂര്‍ 258, പത്തനംതിട്ട 112, വയനാട് 103, കാസര്‍ഗോഡ് 65, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Share this story