ആന്ധ്രപ്രദേശിൽ സ്​കൂളുകൾ തുറന്നതിന്​ പിന്നാലെ 262 വിദ്യാർഥികൾക്കും 160 അധ്യാപകർക്കും കോവിഡ്​ സ്ഥിരീകരിച്ചു

ആന്ധ്രപ്രദേശിൽ സ്​കൂളുകൾ തുറന്നതിന്​ പിന്നാലെ 262 വിദ്യാർഥികൾക്കും 160 അധ്യാപകർക്കും കോവിഡ്​ സ്ഥിരീകരിച്ചു

ആന്ധ്രപ്രദേശിൽ സ്​കൂളുകൾ തുറന്നതിന്​ പിന്നാലെ 262 വിദ്യാർഥികൾക്കും 160 അധ്യാപകർക്കും കോവിഡ്​ സ്ഥിരീകരിച്ചു.നവംബർ രണ്ടിനാണ്​ ആന്ധ്രയിലെ സർക്കാർ സ്​കൂളുകളും കോളജുകളും തുറന്നത്​. സ്​കൂളുകളിൽ ഒമ്പത്​, 10 ക്ലാസുകളിലെ വിദ്യാർഥികൾ മാത്രമാണ്​ എത്തിയത്​.

ഒമ്പത്, പത്ത് ക്ലാസുകളിലായി 9.75 ലക്ഷം വിദ്യാർഥികളാണുള്ളത്. ഇതിൽ 3.93 ലക്ഷം വിദ്യാർഥികളാണ് ബുധനാഴ്ച സ്കൂളിൽ ഹാജരായത്. 1.11 ലക്ഷം അധ്യാപകരിൽ 99,000 അധ്യാപകരും സ്കൂളിലെത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഇതിലാണ് 262 വിദ്യാർഥികൾക്കും 160 അധ്യാപകർക്കും രോഗം സ്ഥിരീകരിച്ചത്.അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്​ അധികൃതർ അറിയിച്ചു.

Share this story