യുഎസില്‍ പ്രതിദിന കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തോളമാകും; ഞെട്ടിപ്പിക്കുന്ന പ്രവചനവുമായി വിദഗ്ധര്‍

Share with your friends

യുഎസില്‍ അധികം വൈകാതെ പ്രതിദിന കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തോളം രേഖപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തി.കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി രാജ്യത്ത് തുടര്‍ച്ചയായി പുതിയ കേസുകള്‍ ഒരു ലക്ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷമാണീ പെരുപ്പത്തിന് സാധ്യതയേറിയിരിക്കുന്നത്. ലോകത്തിലെ മറ്റ് രാജ്യങ്ങളെ പിന്നിലാക്കി യുഎസില്‍ മൊത്തം കേസുകള്‍ പത്ത് മില്യണ്‍ കവിഞ്ഞതിനെ തുടര്‍ന്നാണീ കുതിച്ച് ചാട്ടമുണ്ടാകാന്‍ പോകുന്നത്.

ഈ കേസുകളുടെ എണ്ണം ഇനിയും കുതിച്ച് ചാടാന്‍ സാധ്യതയേറിയിരിക്കുന്നുവെന്നാണ് ഒരു വിദഗ്ധന്‍ പ്രവചിച്ചിരിക്കുന്നത്. യുഎസില്‍ കേസുകളുടെ എണ്ണം സ്ഥിരമായി വര്‍ധിക്കുന്നതാണ് കാണാന്‍ സാധിക്കുന്നതെന്നും അത് ഇനിയും അപകടകരമായ രീതിയില്‍ കുതിച്ചുയരുമെന്നാണ് ഏവരും ഭയപ്പെടുന്നതെന്നും യൂണിവേഴ്‌സിറ്റി ഓഫ് മിന്നെസോട്ടയിലെ സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് റിസര്‍ച്ച് ആന്‍ഡ് പോളിസിയിലെ ഡയറക്ടറായ മൈക്കല്‍ ഓസ്റ്റര്‍ഹോമാണ് ഞെട്ടിപ്പിക്കുന്ന ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയവരില്‍ പ്രധാനി.

പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോയ് ബിഡെന്റെ ട്രാന്‍സിഷന്‍ കോവിഡ് 19 അഡൈ്വസറി ബോര്‍ഡിലെ ഒരു മെമ്പര്‍ കൂടിയായ അദ്ദേഹത്തിന്റെ പ്രവചനത്തെ ഏറെ ഗൗരവത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വരും നാളുകളില്‍ രാജ്യത്ത് പ്രതിദിനം രണ്ട് ലക്ഷം പുതിയ കോവിഡ് കേസുകള്‍ വീതമുണ്ടാകുമെന്നതില്‍ തനിക്ക് അത്ഭുതമൊന്നുമില്ലെന്നാണ് മൈക്കല്‍ പ്രവചിക്കുന്നത്.തിങ്കളാഴ്ച രാജ്യത്തെ ഏഴ് ദിവസത്തെ ശരാശരി പുതിയ കോവിഡ് കേസുകളുടെ എണ്ണം 1,19,238 ആയാണ് വര്‍ധിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ മധ്യത്തിലെ സ്ഥിതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേസുകളുടെ എണ്ണത്തില്‍ മൂന്നിരട്ടിയിലധികം പെരുപ്പമാണുണ്ടായിരിക്കുന്നത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-