സംസ്ഥാനത്ത് 28 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 5576 സമ്പർക്കരോഗികൾ

സംസ്ഥാനത്ത് 28 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 5576 സമ്പർക്കരോഗികൾ

സംസ്ഥാനത്ത് 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പത്താംകല്ല് സ്വദേശി നാദിർഷ (44), പോത്തൻകോട് സ്വദേശി അബ്ദുൾ റഹ്‌മാൻ (87), മടത്തറ സ്വദേശി ഹംസകുഞ്ഞ് (72), കൊല്ലം ഏജന്റ് മുക്ക് സ്വദേശിനി രമണി (62), ഇരവിപുരം സ്വദേശിനി ചന്ദ്രിക അമ്മ (69), ആലപ്പുഴ കലവൂർ സ്വദേശി വിനോദ് (48), കൈനകരി സ്വദേശിനി ത്രേസ്യാമ്മ ജോസഫ് (68), മാവേലിക്കര സ്വദേശിനി സാറാമ്മ ചെല്ലപ്പൻ (73), കോട്ടയം തിരുവല്ല സ്വദേശി തങ്കമണി (65), കോട്ടയം സ്വദേശിനി ജാനകി പരമേശ്വരൻ (93), മീനാച്ചിൽ സ്വദേശിനി ശാന്താമ്മ എൻ പിള്ള (68), മീനാച്ചിൽ സ്വദേശി മാധവൻ (77), എറണാകുളം ആലുവ സ്വദേശി പി.കെ. ജാസ്മിൻ (46), കുന്നത്തുനാട് സ്വദേശി കൊച്ചുകുഞ്ഞ് (54), പച്ചാളം സ്വദേശി ബാലകൃഷ്ണൻ (75), കാക്കനാട് സ്വദേശി ഗോപാലൻ നായർ (76), തൃശൂർ ചിട്ടിശേരി സ്വദേശിനി ഗീത (61), എടക്കഴിയൂർ സ്വദേശി മണി (70), കൊടുങ്ങല്ലൂർ സ്വദേശി ഗോപാലൻ കുട്ടി (87), കുന്നംകുളം സ്വദേശി വേണു (68), പൂത്തോൾ സ്വദേശി ജോസഫ് (90), കൊറ്റക്കാട് സ്വദേശിനി ഷീല (52), കരുവാനൂർ സ്വദേശി കണ്ണൻ (42), മലപ്പുറം വള്ളിക്കുന്ന് സ്വദേശി വിജയൻ (66), തോട്ടേക്കാട് സ്വദേശിനി കുഞ്ഞാണ്ടിയ (89), മങ്കട സ്വദേശി മമ്മുണ്ണി (69), കോഴിക്കോട് കക്കയം സ്വദേശി ജോസഫ് (65), കോഴിക്കോട് സ്വദേശി നൗഷാദ് അലി (52) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1943 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5576 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 677 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 658, കോഴിക്കോട് 721, തൃശൂർ 680, കൊല്ലം 686, ആലപ്പുഴ 624, മലപ്പുറം 474, തിരുവനന്തപുരം 346, പാലക്കാട് 235, കോട്ടയം 372, ഇടുക്കി 209, പത്തനംതിട്ട 169, കണ്ണൂർ 153, വയനാട് 148, കാസർഗോഡ് 101 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Share this story