കൊവിഡ് മുക്തരുടെ ടെസ്റ്റിന് പുതിയ മാര്‍ഗരേഖ; ലക്ഷണമില്ലാത്തവര്‍ക്ക് ആര്‍ടിപിസിആര്‍, ട്രൂനാറ്റ് പരിശോധനകള്‍ ആവശ്യമില്ല

Share with your friends

ലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡ് രോഗമുക്തരില്‍ തുടര്‍ന്നുള്ള മൂന്ന് മാസത്തേയ്ക്ക് ആര്‍ടിപിസിആര്‍, ട്രൂനാറ്റ് പരിശോധനകള്‍ ആവശ്യമില്ലെന്ന് സര്‍ക്കാര്‍. കൊവിഡ് മുക്തരുടെ പരിശോധന സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗരേഖയിലാണ് തീരുമാനം.

രോഗമുക്തരുടെ ശരീരത്തില്‍ 104 ദിവസം വരെ വൈറസ് ഘടകങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നതിനെ രോഗം ആവര്‍ത്തിച്ചതായി കണക്കാക്കരുത്. ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗമുക്തരില്‍ ആര്‍ടിപിസിആര്‍, ട്രൂനാറ്റ് പരിശോധന പോസിറ്റീവായത് കാരണം ചികിത്സ നിഷേധിക്കുകയുമരുത്.

ഇലക്ഷന്‍ ഡ്യൂട്ടി, ഡയാലിസിസ്, ശസ്ത്രക്രിയ തുടങ്ങിയ അത്യാവശ്യ ഘട്ടങ്ങളില്‍ ആന്റിജന്‍ പരിശോധനയാണ് നിര്‍ദേശിച്ചിരിക്കുന്നത്. കൊവിഡ് മുക്തരില്‍ രോഗലക്ഷണങ്ങള്‍ വീണ്ടും പ്രകടമായാല്‍ കൂടുതല്‍ വിശദമായ വിലയിരുത്തല്‍ വേണ്ടി വരുമെന്നും മാര്‍ഗരേഖ പറയുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!