Kerala

ഇ ഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസ്; വിജിലൻസിന് ഹൈക്കോടതിയുടെ വിമർശനം

ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ വിജിലൻസിന് ഹൈക്കോടതിയുടെ വിമർശനം. ഇഡി അസി. ഡയറക്ടർ ശേഖർ കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടതിലാണ് വിജിലൻസിന് ഹൈക്കോടതിയുടെ വിമർശനം.

മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ട് മൂന്നാഴ്ച കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയ കോടതി മാസങ്ങളോളം കേസ് എങ്ങനെ നീട്ടിവെക്കാനാകുമെന്നും ചോദിച്ചു. ശേഖർ കുമാറിന്റെ അറസ്റ്റ് തടഞ്ഞ നടപടി ചൊവ്വാഴ്ച വരെ നീട്ടി. മുൻകൂർ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഒരാഴ്ചത്തെ സമയം നൽകിയിട്ടുണ്ട്.

കേസ് ഡയറി ഹാജരാക്കാനും വിജിലൻസിന് ഹൈക്കോടതി നിർദേശം നൽകി. ഇഡിയുടെ ഭാഗത്ത് നിന്ന് കാര്യമായ സഹകരണം ലഭിക്കുന്നില്ല എന്നാണ് വിജിലൻസിന്റെ വാദം.

Related Articles

Back to top button
error: Content is protected !!