നീറ്റ് പി.ജി. അപേക്ഷയുടെ അവസാന തീയ്യതി നവംബർ 22 വരെ

നീറ്റ് പി.ജി. അപേക്ഷയുടെ അവസാന തീയ്യതി നവംബർ 22 വരെ

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്പി.ജി.) ജനുവരി ആറിന്. നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് നടത്തുന്ന പരീക്ഷയ്ക്ക് നവംബർ 22ന് രാത്രി 11.55 വരെ അപേക്ഷിക്കാം. ഡോക്ടർ ഓഫ് മെഡിസിൻ (എം.ഡി.), മാസ്റ്റർ ഓഫ് സർജറി (എം.എസ്.), പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾ എന്നിവയിലെ 2019ലെ പ്രവേശനത്തിനായുള്ള ടെസ്റ്റ് ആണിത. എം.ബി.ബി.എസ്. ബിരുദം അല്ലെങ്കിൽ താത്കാലിക എം.ബി.ബി.എസ്. പാസ് സർട്ടിഫിക്കറ്റ് വേണം. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ/സംസ്ഥാന മെഡിക്കൽ കൗൺസിൽ സ്ഥിരം/ താത്കാലിക രജിസ്‌ട്രേഷൻ.

ഒരുവർഷത്തെ നിർബന്ധിത റൊട്ടേറ്ററി ഇന്റേൺഷിപ്പ് 2019 മാർച്ച് 31നകം പൂർത്തിയാക്കണം, തുടങ്ങിയവയാണ് ഇതിന്റെ യോഗ്യതകൾ. നീറ്റ് പി.ജി. പരീക്ഷയിൽ യോഗ്യത നേടാൻ ജനറൽ അപേക്ഷകർ 50ാം പെർസന്റൈൽ സ്‌കോറും ഒ.ബി.സി/ പട്ടിക വിഭാഗക്കാർ, 40ാം പെർസന്റൈൽ സ്‌കോറും, യു.ആർ.(ഓപ്പൺ) പി.എച്ച്. വിദ്യാർഥികൾ 45ാം പെർസന്റൈൽ സ്‌കോറും നേടണം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. ചോദ്യങ്ങൾ മൾട്ടിപ്പിൾ ചോയ്‌സ് രീതിയിലായിരിക്കും. 300 ചോദ്യങ്ങൾ മെഡിക്കൽ, ബിരുദതല വിഷയങ്ങളെ അടിസ്ഥാനമാക്കി.

ശരിയുത്തരത്തിന് 4 മാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടം. ആലപ്പുഴ, എറണാകുളം, കണ്ണൂർ, ഇടുക്കി, കോട്ടയം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. http://www.nbe.edu.in

Share this story