ഭിന്നലിംഗ വിദ്യാർഥികൾക്ക് സർക്കാർ ചെലവിൽ താമസിക്കാം

ഭിന്നലിംഗ വിദ്യാർഥികൾക്ക് സർക്കാർ ചെലവിൽ താമസിക്കാം

ഭിന്നലിംഗ വിദ്യാർഥികൾക്ക് സർക്കാർ ചെലവിൽ താമസിക്കാം. എന്നാൽ ഇത് വീടുവിട്ടിറങ്ങേണ്ടി വന്ന ഭിന്നലിംഗക്കാർക്കാണെന്ന് മാത്രം. ഇത്തരം വിദ്യാർഥികൾക്ക് കൈത്താങ്ങായാണ് സർക്കാരിന്റെ പദ്ധതി. പഠനം പൂർത്തിയാക്കാനുള്ള ചെലവ് സർക്കാർ വഹിക്കും. ഭിന്നലിംഗ വിദ്യാർഥികൾക്ക് ഹോസ്റ്റലിലോ മറ്റോ താമസിച്ച് പഠിക്കാം. ഇതിനായി പ്രതിമാസം 4000 രൂപയാണ് സർക്കാർ നൽകുന്നത്. സാമൂഹിക നീതി വകുപ്പാണ് ഇത് നടപ്പാക്കുന്നത്. ഇതിനായി അപേക്ഷിച്ച് തുടങ്ങാം.

വിദ്യാർഥികളുടെ ഫീസ്, പഠനോപകരണങ്ങൾ എന്നിവയ്ക്കായി നൽകുന്ന സാമ്പത്തിക സഹായത്തിന് പുറമെയാണ് താമസ സൗകര്യ സഹായം. പഠനത്തിന് 10ാം ക്ലാസ് വരെയുള്ളവർക്ക് 1000 രൂപയും പ്ലസ്ടുക്കാർക്ക് 1500 രൂപയും ബിരുദ വിദ്യാർഥികൾക്ക് 2000 രൂപയുമാണ് പ്രതിമാസം. വിദ്യാർഥിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക എത്തുക.

സാമ്പത്തിക സഹായം നൽകിയിട്ടും സാമൂഹിക കാരണങ്ങളാൽ ഭിന്നലിംഗ വിദ്യാർഥികൾക്ക് പഠനം തുടരാൻ കഴിയാത്ത സ്ഥിതിയുണ്ട്. പലരും പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയാണ്. കുടുംബത്തിന്റെ പിന്തുണ നഷ്ടപ്പെടുന്നവരാണ് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ സഹായം. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഈ സഹായമുണ്ട്.

Share this story