അലിഫ് ഗ്ലോബൽ സ്‌കൂൾ മർകസ് നോളജ് സിറ്റിയിൽ പ്രവർത്തനമാരംഭിക്കുന്നു

അലിഫ് ഗ്ലോബൽ സ്‌കൂൾ മർകസ് നോളജ് സിറ്റിയിൽ പ്രവർത്തനമാരംഭിക്കുന്നു

കോഴിക്കോട്: അതിനൂതനമായ വിദ്യാഭ്യാസ സങ്കൽപ്പങ്ങൾ കേരളത്തിന് പരിചയപ്പെടുത്തികൊണ്ട് അലിഫ് ഗ്ലോബൽ സ്‌കൂൾ മർകസ് നോളജ് സിറ്റിയിൽ ഈ അധ്യയന വർഷം പ്രവർത്തനമാരംഭിക്കും. രാജ്യാന്തര രംഗത്ത് ദീർഘകാലമായി പ്രവർത്തിക്കുന്ന അലിഫ് എജ്യുകെയർ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഗ്ലോബൽ സ്‌കൂൾ വരുന്നത്. ലോകോത്തര വിദ്യാഭ്യാസ സൗകര്യങ്ങളുള്ള അലിഫ് ഗ്ലോബൽ സ്‌കൂളിന്റെ അക്കാദമിക് പങ്കാളിത്തം വഹിക്കുന്നത് പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എക്‌സൽ സോഫ്റ്റ് ആണ്. സി ബി എസ് ഇ, ഐ ജി സി എസ് ഇ സിലബസുകളിൽ പഠനം സാധ്യമാകുന്ന സ്‌കൂൾ ആധുനിക സൗകര്യങ്ങളോട് കൂടി 2019 ജൂണിൽ പ്രവർത്തനമാരംഭിക്കും. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂന്നി പഠന നിലവാരത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്‌കൂളുകളിലൊന്നായി അലിഫ് ഇടം പിടിക്കും. സിദ്ധാന്തങ്ങളേക്കാൾ പ്രായോഗിക പാഠങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന പാഠ്യപദ്ധതി പുതിയ അനുഭവമാകും.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള പഠിതാക്കളുടെ സാന്നിധ്യം ‘അലിഫ്’ വിദ്യാർഥികൾക്ക് മികച്ച അനുഭവങ്ങൾ സമ്മാനിക്കും. കെ ജി മുതൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസം വരെ പൂർത്തിയാക്കുന്നതോടെ തങ്ങളുടെ ഭാവി സ്വയം നിർണയിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന നിരവധി പ്രാഗ്രാമുകളാണ് അലിഫ് നടപ്പിലാക്കുന്നത്. ദൈനംദിന ജീവിത രീതികൾ ചിട്ടപ്പെടുത്തുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മികച്ച പരിശീലനം ലഭിച്ച അധ്യാപകർ, വിപുലമായ ലാബ് സൗകര്യം, ദൈനംദിന പാഠ്യവിഷയങ്ങൾ പരിശീലിപ്പിക്കുന്നതിന് വർക്‌ഷോപ്പുകൾ, ഇക്കോ ഫ്രന്റ്‌ലി നിർമിതികൾ, എല്ലാ കുട്ടികൾക്കും ബ്രേക്ക് ഫാസ്റ്റ്, ലഞ്ച് സൗകര്യം, ലോകപ്രശസ്തരും പരിചയ സമ്പന്നരുമായ വിദ്യാഭ്യാസ വിചക്ഷണർ നേതൃത്വം നൽകുന്ന അക്കാദമിക് ബോർഡ്, മൾട്ടിപ്പിൾ ഇന്റലിജൻസ് ഡിവലപ്‌മെന്റ് പ്രോഗ്രാമുകൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് മെഡിക്കൽ എഞ്ചിനീയറിംഗ് ഉൾപ്പെടെ വിവിധ മത്സര പരീക്ഷകൾക്കുള്ള പരിശീലനം, എയർ കണ്ടീഷന്റ് ക്ലാസ് മുറികളും ഹോസ്റ്റലുകളും, വിവിധ ഭാഷാ പഠനങ്ങൾ, ആധുനിക രീതിയിൽ സജ്ജമാക്കിയ ഹോസ്റ്റൽ സൗകര്യങ്ങൾ തുടങ്ങിയ സവിശേഷതകൾ അലിഫിനെ വേറിട്ടുനിർത്തും.

അലിഫ് ഗ്ലോബൽ സ്‌കൂൾ മർകസ് നോളജ് സിറ്റിയിൽ പ്രവർത്തനമാരംഭിക്കുന്നു

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ – സാംസ്‌കാരിക നഗര പദ്ധതിയായ മർകസ് നോളജ് സിറ്റിയിലെ ഏക വിദ്യാലയമാണ് അലിഫ് ഗ്ലോബൽ സ്‌കൂൾ. നോളജ് സിറ്റിയിലെ മറ്റു സ്ഥാപനങ്ങളിൽ അലിഫ് വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് മുൻഗണനയുണ്ടാകും. അന്താരാഷട്ര വേദികളിൽ വിവിധ മത്സരങ്ങൾക്കുള്ള പരിശീലനവും അവസരങ്ങളും ലഭിക്കുന്ന അലിഫ് വിദ്യാർത്ഥികൾക്ക് വിവിധ അന്തർദേശീയ യൂണിവേഴ്‌സിറ്റികളുമായുള്ള മർകസിന്റെ അക്കാദമിക ധാരണകൾ കൂടുതൽ അവസരങ്ങൾ ഒരുക്കും. അന്തർദേശീയ നിലവാരത്തിലുള്ള പഠനാന്തരീക്ഷം ഉറപ്പ് നൽകുന്ന അലിഫ് ഗ്ലോബൽ സ്‌കൂളിൽ കെ ജി മുതൽ അഞ്ചാം തരം വരെയുള്ള ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.

ഡോ. അബ്ദുസ്സലാം മുഹമ്മദ് (സിഇഒ, മർകസ് നോളജ് സിറ്റി), അലിക്കുഞ്ഞി മുസ് ലിയാർ (ചെയർമാൻ, അലിഫ് എജ്യുകെയർ ഗ്രൂപ്പ്), ലുഖ്മാൻ പാഴൂർ (ഡയറക്ടർ, അലിഫ് എജ്യുകെയർ ഗ്രൂപ്പ്), സയ്യിദ് ഫസൽ (ഡയറക്ടർ, അലിഫ് എജ്യുകെയർ ഗ്രൂപ്പ്), പത്മപ്രസാദ് ജെയിൻ (ഹെഡ് പാർട്ണർഷിപ്പ്‌സ് ആന്റ് ന്യൂ ഇനീഷ്യേറ്റീവ്‌സ്, എക്‌സൽ സോഫ്റ്റ് മൈസൂർ), സഞ്ജു നായർ (ഹെഡ് ലേർണിംഗ് & ഡിസൈനിങ്, എക്‌സൽ സോഫ്റ്റ് മൈസൂർ) തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Share this story