ജെഇഇ മെയിന്‍, നീറ്റ് പരീക്ഷാ കേന്ദ്രം മാറാന്‍ വീണ്ടും അവസരം

ജെഇഇ മെയിന്‍, നീറ്റ് പരീക്ഷാ കേന്ദ്രം മാറാന്‍ വീണ്ടും അവസരം

ജെഇഇ മെയിന്‍, നീറ്റ് പരീക്ഷകള്‍ സെപ്റ്റംബറിലേക്ക് മാറ്റിയ സാഹചര്യത്തില്‍ അപേക്ഷകര്‍ക്ക് പരീക്ഷാ കേന്ദ്രം മാറാന്‍ അവസരം. പരീക്ഷാ കേന്ദ്രം മാറുന്നതിന് ജൂലൈ 15ന് വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. അധികഫീസ് ആവശ്യമെങ്കില്‍ ജൂലൈ 15 രാത്രി 11. 50 വരെ ഓണ്‍ലൈനായി അടക്കാം.

ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുമ്പോള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും ഇനി അവസരം ഉണ്ടായിരിക്കില്ലെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) വ്യക്തമാക്കിയിട്ടുണ്ട്. വെബ്സൈറ്റ്: neet@nta.ac.in
ഹെല്‍പ് ഡസ്‌ക്: 8700028512,8178359845, 9650173668, 9599676953, 8882356803

ജെഇഇ മെയിന്‍ ബിരുദതല എന്‍ജിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 1 മുതല്‍ 6 വരെയും ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ സെപ്റ്റംബര്‍ 27നും നടക്കും. നീറ്റ് പരീക്ഷ സെപ്റ്റംബര്‍13-ന് നടക്കും. രണ്ടാം തവണയാണ് പരീക്ഷകള്‍ മാറ്റിവെയ്ക്കുന്നത്.

Share this story