ലോക്ഡൗൺ കാലത്തും അറിവിന്റെ നൂതന തലം തേടി വിദ്യാർത്ഥികൾ

ലോക്ഡൗൺ കാലത്തും അറിവിന്റെ നൂതന തലം തേടി വിദ്യാർത്ഥികൾ

കൊറോണ എന്ന മഹാമാരിക്കിടയിലും അറിവിന്റെ പുതിയ പാത തെളിച്ച്‌ ശ്രദ്ധേയരാവുകയാണ് കേപ്പിനു കീഴിലെ തിരുവനന്തപുരം മുട്ടത്തറ എഞ്ചിനീയറിംഗ് കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ.

ബി.ടെക് വിദ്യാഭ്യാസത്തിനു ശേഷം ലഭ്യമാകുന്ന പഠനരീതികളെയും തൊഴിലവസരങ്ങളെയും പറ്റി സംഘടിപ്പിക്കുന്ന വെബിനാറിൽ കോളേജിനകത്തും പുറത്തും നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏഴു ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ വെബിനാറിന് ആഗസ്‌റ്റ്‌ ഏഴിനാണ് തുടക്കമിട്ടത്.

സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥികളും അധ്യാപകരും സംയുക്തമായി ചേർന്ന് തുടക്കമിട്ട വെബിനാറിൽ പ്രഗല്ഭരായ ഒട്ടേറെ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നുണ്ട്. എൻജിനീയറിംഗ് ബിരുദ ധാരികളായ വിദ്യാർത്ഥികൾക്ക് മികച്ച ഒരു അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. വിദ്യാത്ഥികൾക്ക് വിദഗ്ധരുമായി സംവദിക്കാനുള്ള അവസരവും ലഭിക്കുന്നുണ്ട്. പ്രിൻസിപ്പൽ പ്രൊഫ. ഡോ.ജി വൽസല, ഡിപ്പാർട്ട്മെന്റ് മേധാവി പ്രൊഫ. അനു എസ് മറ്റം, അസി.പ്രൊഫ. ശേഖർ കൂടാതെ വിദ്യാർത്ഥികളായ അഭിജിത്ത്, അഹ്സൻ, ആര്യ എന്നിവരും ചേർന്നാണ് ഇത്തരമൊരു ഉദ്യമത്തിനു തുടക്കം കുറിച്ചത്.

തികച്ചും സൗജന്യമായ വെബിനാർ ഏവരും ഉചിതമായി വിനിയോഗിക്കണം എന്ന് കോളേജ് അധികൃതർ അഭിപ്രായപ്പെട്ടു.

College of engineering, muttathara the department of Civil Engineering association CORE is conducting a series of webinar for the students who are looking forward for jobs and higher education handled by the expert professionals.

✅E-certificates will be provided
✅No registration fee

🛑🛑🛑 Register here 👇👇🛑🛑🛑

https://surveyheart.com/form/5f2bb264a8b8061023b1d975

Join whatsapp group here 👇👇
(Invite link will be provided on whatsapp)

https://chat.whatsapp.com/GlgjjORsJNc9FNolYffOsn

Share this story