നീറ്റ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് നാട്ടിലെത്താൻ വന്ദേഭാരത് വിമാനങ്ങൾ അനുവദിക്കണം: സുപ്രീം കോടതി

നീറ്റ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് നാട്ടിലെത്താൻ വന്ദേഭാരത് വിമാനങ്ങൾ അനുവദിക്കണം: സുപ്രീം കോടതി

ന്യൂഡൽഹി: മെഡിക്കൽ ഡെന്റൽ കോഴ്‌സുകളിലേക്കുള്ള നീറ്റ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് നാട്ടിലെത്താൻ വന്ദേഭാരത് വിമാനങ്ങൾ അനുവദിക്കണമെന്ന് സുപ്രീം കോടതി. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ അടുത്തവർഷം മുതൽ പരീക്ഷ ഓൺലൈനായി നടത്തണമെന്ന് മെഡിക്കൽ കൗൺസിൽ ഇന്ത്യയോട് കോടതി ആവശ്യപ്പെട്ടു.

ജെ ഇ പരീക്ഷ ഓൺലൈനിൽ നടത്താൻ കഴിയുമെങ്കിൽ നീറ്റും ഇങ്ങനെ നടത്തുന്ന കാര്യം പരിഗണിക്കണമെന്നും കോടതി പറഞ്ഞു.വിദേശത്ത് താമസിക്കുന്ന രക്ഷിതാക്കളും വിദ്യാർഥികളും നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കൂടാതെ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ക്വാറന്റീൻ ഒഴിവാക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാറുകളാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Share this story