സഊദി ബാലന്‍ ഓടിച്ച കാറിടിച്ച് പ്രവാസി മരിച്ചു

റിയാദ്: സഊദി ബാലന്‍ ഓടിച്ച കാറിടിച്ച് യുപി സ്വദേശിയായ പ്രവാസി ദാരുണമായി മരിച്ചു. നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറിയതാണ് അപകടത്തില്‍ കലാശിച്ചത്. രാവിലെ പ്ലംമ്പിങ്-ഇലട്രിക്കല്‍ ജോലിക്കായി പുറപ്പെടാന്‍ നില്‍ക്കവേയാണ് കഴിഞ്ഞ ഞായറാഴ്ച അപകടമുണ്ടായത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

അല്‍ ഖര്‍ജ് ഇശാര 17ല്‍ നടന്ന അപകടത്തില്‍ മന്‍സൂര്‍ അന്‍സാരിക്കാണ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി സഊദിയില്‍ കഴിയുകയാണ് അവിവാഹിതനായ മന്‍സൂര്‍. സാമൂഹിക പ്രവര്‍ത്തകനായ നാസര്‍ പൊന്നാനിയുടെ നേതൃത്വത്തില്‍ കേളി പ്രവര്‍ത്തകര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഏറ്റുവാങ്ങിയ മൃതദേഹം സഊദിയില്‍ സംസ്‌കരിച്ചു.

Exit mobile version