Metro Journal Online https://metrojournalonline.com Wed, 19 Feb 2020 07:14:53 +0000 en-US hourly 1 https://wordpress.org/?v=5.3.2 https://metrojournalonline.com/wp-content/uploads/2019/09/cropped-Metro-Journal-Round-Logo-32x32.png Metro Journal Online https://metrojournalonline.com 32 32 മെഡിക്കൽ കോളജിൽ തനിക്ക് ലഭിച്ചത് വി ഐ പി ചികിത്സ; എല്ലാവരോടും നന്ദി പറഞ്ഞ് വാവാ സുരേഷ് https://metrojournalonline.com/kerala/2020/02/19/vava-surens-video-medical-college.html Wed, 19 Feb 2020 07:13:34 +0000 http://metrojournalonline.com/?p=11791

അണലി കടിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റി.

The post മെഡിക്കൽ കോളജിൽ തനിക്ക് ലഭിച്ചത് വി ഐ പി ചികിത്സ; എല്ലാവരോടും നന്ദി പറഞ്ഞ് വാവാ സുരേഷ് appeared first on Metro Journal Online.

]]>

അണലി കടിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റി. ഇതിന് പിന്നാലെ യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോ വഴി വാവ സുരേഷ് എല്ലാവർക്കുമായി നന്ദി അറിയിച്ചു

വിശ്രമമില്ലാതെയുള്ള ഓട്ടത്തിനിടെ തളർന്നു പോകുന്ന സമയത്താണ് അശ്രദ്ധ മൂലം പാമ്പിന്റെ കടിയേൽക്കേണ്ടി വരുന്നത്. പതിനൊന്നാമത്തെ പ്രാവശ്യമാണ് മെഡിക്കൽ കോളജിൽ ചികിത്സക്കെത്തുന്നത്. ഈ സമയത്തെല്ലാം തന്നെ സഹായിച്ച മെഡിക്കൽ കോളജ് സൂപ്രണ്ടിന് വാവ സുരേഷ് പ്രത്യേകം നന്ദി അറിയിച്ചു. തന്നെ ചികിത്സിച്ച ഡോക്ടർമാരോടും പരിചരിച്ച നഴ്‌സുമാർക്കും മറ്റ് ജീവനക്കാർക്കും വാവ സുരേഷ് നന്ദി പറഞ്ഞു

താനൊരു വി ഐ പി അല്ലെങ്കിലും തനിക്ക് ലഭിച്ചത് വി ഐ പി ചികിത്സയായിരുന്നുവെന്നും വാവ സുരേഷ് പറഞ്ഞു. നേരത്തെ വാവ സുരേഷിന്റെ ചികിത്സ സർക്കാർ ഏറ്റെടുത്തിരുന്നു.

The post മെഡിക്കൽ കോളജിൽ തനിക്ക് ലഭിച്ചത് വി ഐ പി ചികിത്സ; എല്ലാവരോടും നന്ദി പറഞ്ഞ് വാവാ സുരേഷ് appeared first on Metro Journal Online.

]]>
കാലിഫോര്‍ണിയയിലെ സെമിത്തേരിയില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് പോലീസ് https://metrojournalonline.com/world/2020/02/19/three-dead-bodies-found-in-a-cemetery.html Wed, 19 Feb 2020 07:10:57 +0000 http://metrojournalonline.com/?p=11793

മൊയ്തീന്‍ പുത്തന്‍‌ചിറ കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ഒരു സെമിത്തേരിയില്‍ ശവക്കുഴിക്ക് സമീപം മൂന്ന് പുരുഷന്മാരെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രിപ്പിള്‍ കൊലപാതകങ്ങളുടെ അന്വേഷണം ആരംഭിച്ചു. നോര്‍ത്ത് പെറിസ്

The post കാലിഫോര്‍ണിയയിലെ സെമിത്തേരിയില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് പോലീസ് appeared first on Metro Journal Online.

]]>

മൊയ്തീന്‍ പുത്തന്‍‌ചിറ


കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ഒരു സെമിത്തേരിയില്‍ ശവക്കുഴിക്ക് സമീപം മൂന്ന് പുരുഷന്മാരെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രിപ്പിള്‍ കൊലപാതകങ്ങളുടെ അന്വേഷണം ആരംഭിച്ചു.

നോര്‍ത്ത് പെറിസ് ബൊളിവാര്‍ഡിലെ 900 ബ്ലോക്കിലുള്ള പെരിസ് താഴ്‌വരയിലെ ഒരു ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 10:20 ഓടെയാണ് ഷെരീഫ് ഡപ്യൂട്ടികള്‍ സംഭവസ്ഥലത്ത് എത്തിയതെന്ന് റിവര്‍സൈഡ് കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു.

പോലീസ് എത്തുന്നതിനു മുന്‍പ് മൃതദേഹങ്ങള്‍ കണ്ടതായി സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു മൃതദേഹം വളഞ്ഞും, മറ്റൊന്ന് കിടക്കുന്ന അവസ്ഥയിലും, മൂന്നാമത്തേത് സ്ലീപ്പിംഗ് ബാഗില്‍ പൊതിഞ്ഞ പോലെയുമായിരുന്നെന്ന് ദൃക്‌സാക്ഷി റാണ്ടി റിയോസ് പറഞ്ഞു. മറ്റൊരു ദൃക്‌സാക്ഷിയായ മരിയ മിറാന്‍ഡയും രണ്ട് മൃതദേഹങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തു. വളരെ സങ്കടകരമായ ഒരു രംഗമായിരുന്നു അതെന്ന് ഇരുവരും പറയുന്നു. അന്വേഷണം നടത്തുന്നതിനാല്‍ സെമിത്തേരി താല്‍ക്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു.

കൊലപാതകം ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന് നിലവില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും, ഈ മാസം ആദ്യം പ്രദേശത്ത് നടന്ന ഒരു ജോടി മാരക ആക്രമണങ്ങളുമായി ബന്ധമുണ്ടോ എന്നും ഡിറ്റക്ടീവുകള്‍ അന്വേഷിക്കുന്നുണ്ട്. ഇരകളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

സംഭവം നെഞ്ചിടിപ്പോടെയാണ് കേട്ടതെന്ന് പെറിസ് മേയര്‍ മൈക്കല്‍ വര്‍ഗാസ് പറഞ്ഞു. ഈ സാഹചര്യത്തില്‍ അന്വേഷണം ത്വരിതപ്പെടുത്തുമെന്നും, കുറ്റം ചെയ്തവരെ എത്രയും വേഗം കണ്ടെത്തുമെന്നും മേയര്‍ പ്രസ്താവനയില്‍ അറിയിച്ചു.

The post കാലിഫോര്‍ണിയയിലെ സെമിത്തേരിയില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് പോലീസ് appeared first on Metro Journal Online.

]]>
ആറു വയസ്സുകാരി ഫായി മേരി സ്വെറ്റ്‌ലിക്കിനെ കൊലപ്പെടുത്തിയത് അയല്‍വാസി https://metrojournalonline.com/world/2020/02/19/faye-swetlik.html Wed, 19 Feb 2020 07:06:40 +0000 http://metrojournalonline.com/?p=11787

മൊയ്തീന്‍ പുത്തന്‍‌ചിറ സൗത്ത് കരോലിന: ഫെബ്രുവരി 10-ന് വീട്ടുമുറ്റത്തുനിന്ന് അപ്രത്യക്ഷയായ ആറു വയസ്സുകാരി ഫായി മേരി സ്വെറ്റ്‌ലിക്കിനെ കൊലപ്പെടുത്തിയത് അയല്‍‌വാസിയാണെന്ന് അധികൃതര്‍ പറഞ്ഞു. വീട്ടുമുറ്റത്തുനിന്ന് അപ്രത്യക്ഷയായ പെണ്‍കുട്ടിയുടെ

The post ആറു വയസ്സുകാരി ഫായി മേരി സ്വെറ്റ്‌ലിക്കിനെ കൊലപ്പെടുത്തിയത് അയല്‍വാസി appeared first on Metro Journal Online.

]]>

മൊയ്തീന്‍ പുത്തന്‍‌ചിറ


സൗത്ത് കരോലിന: ഫെബ്രുവരി 10-ന് വീട്ടുമുറ്റത്തുനിന്ന് അപ്രത്യക്ഷയായ ആറു വയസ്സുകാരി ഫായി മേരി സ്വെറ്റ്‌ലിക്കിനെ കൊലപ്പെടുത്തിയത് അയല്‍‌വാസിയാണെന്ന് അധികൃതര്‍ പറഞ്ഞു.

വീട്ടുമുറ്റത്തുനിന്ന് അപ്രത്യക്ഷയായ പെണ്‍കുട്ടിയുടെ മൃതദേഹം പിന്നീട് വനപ്രദേശത്തുനിന്ന് കണ്ടെത്തുകയായിരുന്നു. കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും അധികൃതര്‍ പറഞ്ഞു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ മരണകാരണം ശ്വാസംമുട്ടിയാണെന്ന് ലെക്സിംഗ്ടണ്‍ കൗണ്ടി കൊറോണര്‍ മാര്‍ഗരറ്റ് ഫിഷര്‍ ചൊവ്വാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഫെബ്രുവരി 10 നാണ് കോട്ടി ടെയ്‌ലര്‍ (30) ഒന്നാം ക്ലാസ്സുകാരിയെ തട്ടിക്കൊണ്ടുപോയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പിന്നീട് മൃതദേഹം വീടിനടുത്തുള്ള വനപ്രദേശത്ത് വലിച്ചെറിഞ്ഞു. വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

സ്വെറ്റ്‌ലിക്കിന്‍റെ മൃതദേഹം അന്വേഷകര്‍ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ ടെയ്‌ലറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.  വീട്ടില്‍ നിന്ന് ശേഖരിച്ച ഡിഎന്‍എ തെളിവുകള്‍ സ്വെറ്റ്‌ലിക്കുമായി ബന്ധമുണ്ടെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

ആറു വയസ്സുകാരി ഫായി മേരി സ്വെറ്റ്‌ലിക്കിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നതിന് തെളിവുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ കൃത്യത്തിലെ ഏക കുറ്റവാളി ടെയ്‌ലര്‍ തന്നെയാണെന്ന് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പബ്ലിക് സേഫ്റ്റി ഡയറക്ടര്‍ ബെറോണ്‍ സ്നെല്‍ഗ്രാവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം രാത്രിയില്‍ ടൗണ്‍ ഹൗസുകളുടെ പുറകിലെ വനത്തിലേക്ക് മാറ്റി. എന്നാല്‍, വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സ്വെറ്റ്‌ലിക്കിന്‍റെ മരണത്തെക്കുറിച്ച് വിശദാംശങ്ങള്‍ അധികൃതര്‍ നല്‍കിയിട്ടില്ല. ടെയ്‌ലറുടെ പോസ്റ്റ്മോര്‍ട്ടം ഫലങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

The post ആറു വയസ്സുകാരി ഫായി മേരി സ്വെറ്റ്‌ലിക്കിനെ കൊലപ്പെടുത്തിയത് അയല്‍വാസി appeared first on Metro Journal Online.

]]>
തിരൂരില്‍ ഒരു കുടുംബത്തിലെ ആറ് കുട്ടികള്‍ മരിച്ച സംഭവം; ദുരൂഹതത മാറുന്നു https://metrojournalonline.com/kerala/2020/02/19/tirur-six-babies-death-police.html Wed, 19 Feb 2020 07:04:43 +0000 http://metrojournalonline.com/?p=11786

മലപ്പുറം തിരൂരിൽ ഒരു കുടുംബത്തിലെ ആറ് കുട്ടികൾ ഒമ്പത് വർഷത്തിനിടെ മരിച്ച സംഭവത്തിൽ ദുരൂഹത മാറുന്നു. മരിച്ച ആറ് കുട്ടികൾക്കും ജനിതക രോഗമുണ്ടായിരുന്നതായി സംശയിച്ചിരുന്നുവെന്ന് പരിശോധിച്ച ഡോക്ടർ

The post തിരൂരില്‍ ഒരു കുടുംബത്തിലെ ആറ് കുട്ടികള്‍ മരിച്ച സംഭവം; ദുരൂഹതത മാറുന്നു appeared first on Metro Journal Online.

]]>

മലപ്പുറം തിരൂരിൽ ഒരു കുടുംബത്തിലെ ആറ് കുട്ടികൾ ഒമ്പത് വർഷത്തിനിടെ മരിച്ച സംഭവത്തിൽ ദുരൂഹത മാറുന്നു. മരിച്ച ആറ് കുട്ടികൾക്കും ജനിതക രോഗമുണ്ടായിരുന്നതായി സംശയിച്ചിരുന്നുവെന്ന് പരിശോധിച്ച ഡോക്ടർ നൗഷാദ് പറഞ്ഞു. സിഡ്‌സ് എന്ന രോഗമാണ് കുട്ടികൾക്ക് ഉണ്ടായിരുന്നത്.

ഉറക്കത്തിൽ കുട്ടികൾ മരണപ്പെടുന്നതാണ് ഈ രോഗം. ഒരു കുടുംബത്തിലെ കുട്ടികൾക്കെല്ലാം ഇതുണ്ടാകാം. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നാമത്തെ കുട്ടിയെ അമൃത ആശുപത്രിയിലേക്ക് പരിശോധനക്കായി അയച്ചത്. അവിടെ ജനിതക രോഗവിദഗ്ധനെ കാണുകയും പരിശോധനകൾ നടത്തുകയും ചെയ്തിരുന്നതായി ഡോക്ടർ പറഞ്ഞു

പല ജനിതക രോഗങ്ങളും ജീവിച്ചിരിക്കുമ്പോൾ നടത്തുന്ന രക്തപരിശോധനയിലൂടെയെ കണ്ടെത്താനാകു. സാധാരണ ഒരു വയസ്സിന് മുമ്പുള്ള കുട്ടികളിലാണ് മരണം സംഭവിക്കാറുള്ളത്. നാലര വയസ്സുള്ള കുട്ടി മരിച്ചത് അപൂർവമാണെന്നും ഡോക്ടർ പറഞ്ഞു

തിരൂരിലെ റഫീഖ്-സബ്‌ന ദമ്പതിമാരുടെ ആറ് മക്കളാണ് ഒമ്പത് വർഷത്തിനിടെ മരിച്ചത്. മൂന്ന് മാസം പ്രായമുള്ള കുട്ടി ചൊവ്വാഴ്ച രാവിലെ മരിക്കുകയായിരുന്നു. ഇതോടെ സംശയം തോന്നിയ വീട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയുമായിരുന്നു. 2011 മുതൽ 2020 വരെ ദമ്പതികൾക്ക് ആറ് കുട്ടികൾ ജനിച്ചു. ഇവർ ആറ് പേരും മരിക്കുകയായിരുന്നു.

The post തിരൂരില്‍ ഒരു കുടുംബത്തിലെ ആറ് കുട്ടികള്‍ മരിച്ച സംഭവം; ദുരൂഹതത മാറുന്നു appeared first on Metro Journal Online.

]]>
ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു https://metrojournalonline.com/national/2020/02/19/central-govt-aadhar-link-with-voters-id.html Wed, 19 Feb 2020 06:55:29 +0000 http://metrojournalonline.com/?p=11783

ആധാറും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. ഇതിനായി ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി കൊണ്ടുവരും. ഭേദഗതിയുടെ കരട് ഉടൻ മന്ത്രിസഭ പരിഗണിക്കും. വോട്ടർ പട്ടികയിലെ

The post ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു appeared first on Metro Journal Online.

]]>

ആധാറും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. ഇതിനായി ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി കൊണ്ടുവരും. ഭേദഗതിയുടെ കരട് ഉടൻ മന്ത്രിസഭ പരിഗണിക്കും.

വോട്ടർ പട്ടികയിലെ കടന്നുകയറ്റങ്ങൾ ശുദ്ധീകരിക്കുന്നതിനായി തിരിച്ചറിയൽ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി 2015ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചിരുന്നു.

32 കോടി തിരിച്ചറിയൽ കാർഡുകൾ ആധാറുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ബന്ധിപ്പിച്ചിരുന്നു. സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ നിയമത്തിൽ ഭേദഗതി വരുത്തിയ ശേഷം ആധാർ വിവരങ്ങൾ ശേഖരിക്കാമെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതി വിധിച്ചിരുന്നു

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യപ്രകാരമാണ് ജനപ്രാധിനിത്യ നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രാബല്യത്തിൽ വരുന്നതോടെ വ്യാജ വോട്ടർമാരെ വോട്ടർ ലിസ്റ്റിൽ നിന്നൊഴിവാക്കാൻ കഴിയുമെന്നാണ് കമ്മീഷൻ പ്രതീക്ഷിക്കുന്നത്.

The post ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു appeared first on Metro Journal Online.

]]>
പെരുമ്പാവൂരിൽ ഭാര്യയുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന് നേരെ സദാചാര ആക്രമണം https://metrojournalonline.com/kerala/2020/02/19/moral-poilice-attack-perumbavoor.html Wed, 19 Feb 2020 06:45:55 +0000 http://metrojournalonline.com/?p=11781

എറണാകുളം പെരുമ്പാവൂരിൽ ഭാര്യയുമായി ബൈക്കിൽ സഞ്ചരിച്ച യുവാവിന് നേരെ സദാചാര ആക്രമണം. പെരുമ്പാവൂർ കുറുപ്പുംപടിയിലാണ് സംഭവം. ഭാര്യയുമായി ബൈക്കിൽ പോയ കുറുപ്പുംപടി സ്വദേശി ശ്രീജേഷിനെ മൂന്ന് യുവാക്കൾ

The post പെരുമ്പാവൂരിൽ ഭാര്യയുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന് നേരെ സദാചാര ആക്രമണം appeared first on Metro Journal Online.

]]>

എറണാകുളം പെരുമ്പാവൂരിൽ ഭാര്യയുമായി ബൈക്കിൽ സഞ്ചരിച്ച യുവാവിന് നേരെ സദാചാര ആക്രമണം. പെരുമ്പാവൂർ കുറുപ്പുംപടിയിലാണ് സംഭവം. ഭാര്യയുമായി ബൈക്കിൽ പോയ കുറുപ്പുംപടി സ്വദേശി ശ്രീജേഷിനെ മൂന്ന് യുവാക്കൾ ചേർന്ന് മർദിക്കുകയായിരുന്നു

മർദനത്തിൽ ശ്രീജേഷിന് ബോധം നഷ്ടപ്പെട്ടു. ഇതോടെ ആക്രമിച്ച യുവാക്കൾ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. ശ്രീജേഷ് മദ്യപിച്ച് ബൈക്കിൽ നിന്നു വീണു എന്നാണ് ഇവർ പറഞ്ഞിരുന്നത്.

The post പെരുമ്പാവൂരിൽ ഭാര്യയുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന് നേരെ സദാചാര ആക്രമണം appeared first on Metro Journal Online.

]]>
തോക്കൂകൾ കാണാതായിട്ടില്ല, സംഭവിച്ചത് രേഖപ്പെടുത്തുന്നതിലെ പിഴവ്; സി എ ജിയെ തള്ളി ആഭ്യന്തര സെക്രട്ടറി https://metrojournalonline.com/kerala/2020/02/19/gun-missing-is-a-fake-report-home-secretory.html Wed, 19 Feb 2020 06:42:08 +0000 http://metrojournalonline.com/?p=11779

കേരളാ പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായി എന്ന സി എ ജി റിപ്പോർട്ടിനെ തള്ളി ആഭ്യന്തര സെക്രട്ടറി. തോക്കുകൾ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ ആഭ്യന്തര സെക്രട്ടറി ശരിവെച്ചു.

The post തോക്കൂകൾ കാണാതായിട്ടില്ല, സംഭവിച്ചത് രേഖപ്പെടുത്തുന്നതിലെ പിഴവ്; സി എ ജിയെ തള്ളി ആഭ്യന്തര സെക്രട്ടറി appeared first on Metro Journal Online.

]]>

കേരളാ പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായി എന്ന സി എ ജി റിപ്പോർട്ടിനെ തള്ളി ആഭ്യന്തര സെക്രട്ടറി. തോക്കുകൾ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ ആഭ്യന്തര സെക്രട്ടറി ശരിവെച്ചു. രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിലെ പിഴവ് മാത്രമാണ് സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു

പരിശോധനാ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. തോക്കുകളും തിരകളും കാണാതായിട്ടില്ല. രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിലെ പിഴവ് മാത്രമാണ് ഉണ്ടായത്. 1994 മുതൽ തോക്കുകളുടെ രജിസ്റ്റർ സൂക്ഷിക്കുന്നതിൽ വീഴ്ചയുണ്ട്. ആയുധങ്ങളും വെടിക്കോപ്പുകളും കാണാനില്ലെന്ന് പറഞ്ഞ് സുരക്ഷാ പ്രശ്‌നമുണ്ടെന്ന പ്രചാരണം നടത്തുന്നത് തെറ്റാണെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു

ഡിജിപിയുടെ പേരെടുത്ത് പറഞ്ഞതിന് സിഎജിയെ ആഭ്യന്തര സെക്രട്ടറി തന്റെ റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്. ഇത്തരം വിമർശനം സി എ ജി നടത്തുന്നത് പതിവില്ല. ഡിജിപിക്ക് ഔദ്യോഗിക വസതി ഇല്ലാത്തതു കൊണ്ടാണ് വില്ല പണിതത്. സുരക്ഷ മുൻനിർത്തിയാണ് ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാൻ തുറന്ന ടെൻഡർ വിളിക്കാതിരുന്നതെന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞു

The post തോക്കൂകൾ കാണാതായിട്ടില്ല, സംഭവിച്ചത് രേഖപ്പെടുത്തുന്നതിലെ പിഴവ്; സി എ ജിയെ തള്ളി ആഭ്യന്തര സെക്രട്ടറി appeared first on Metro Journal Online.

]]>
ഗാന്ധി വിശുദ്ധനാണ്, സനാതന ഹിന്ദുവെന്ന് സ്വയം വിശേഷിപ്പിച്ചിരുന്നു: ആർ എസ് എസ് മേധാവി https://metrojournalonline.com/national/2020/02/19/rss-chief-mohan-praise-mahathma-gandhi.html Wed, 19 Feb 2020 06:35:37 +0000 http://metrojournalonline.com/?p=11777

മഹാത്മാ ഗാന്ധി വിശുദ്ധനാണെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. ഉറച്ച സനാതന ഹിന്ദുവെന്നാണ് അദ്ദേഹം സ്വയം വിളിച്ചിരുന്നത്. എന്നാൽ എല്ലാ മതങ്ങളെയും അദ്ദേഹം ആദരിച്ചിരുന്നതായും

The post ഗാന്ധി വിശുദ്ധനാണ്, സനാതന ഹിന്ദുവെന്ന് സ്വയം വിശേഷിപ്പിച്ചിരുന്നു: ആർ എസ് എസ് മേധാവി appeared first on Metro Journal Online.

]]>

മഹാത്മാ ഗാന്ധി വിശുദ്ധനാണെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. ഉറച്ച സനാതന ഹിന്ദുവെന്നാണ് അദ്ദേഹം സ്വയം വിളിച്ചിരുന്നത്. എന്നാൽ എല്ലാ മതങ്ങളെയും അദ്ദേഹം ആദരിച്ചിരുന്നതായും മോഹൻ ഭാഗതവ് പറഞ്ഞു

ഭാരതീയ സങ്കൽപ്പത്തിൽ നിറഞ്ഞതായിരുന്നു ഗാന്ധിജിയുടെ ആദർശങ്ങൾ. വിവിധ ആരാധാന രീതികളെ അദ്ദേഹം വേർതിരിച്ചു കണ്ടിട്ടില്ല. ഹിന്ദുവാണെന്നതിന് തെളിവുകൾ പ്രദർശിപ്പിക്കുന്നതിന് അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു

തന്റെ വീഴ്ചകളിൽ പ്രായശ്ചിത്വം ചെയ്യുന്നതിന് ഗാന്ധിജിക്ക് മടിയുണ്ടായിരുന്നില്ല. പരീക്ഷണങ്ങളും പ്രക്ഷോഭങ്ങളും നിർദിഷ്ട പാതയിൽ നിന്ന് വ്യതിചലിച്ചാൽ അദ്ദേഹം പ്രായശ്ചിത്വം ചെയ്യുമായിരുന്നു. ഇന്നത്തെ കാലത്ത് അങ്ങനെ സംഭവിച്ചാൽ അതിന് പിന്നിൽ പ്രവർത്തിച്ചവർ അങ്ങനെ ചെയ്യുമോയെന്നും മോഹൻ ഭാഗവത് ചോദിച്ചു

The post ഗാന്ധി വിശുദ്ധനാണ്, സനാതന ഹിന്ദുവെന്ന് സ്വയം വിശേഷിപ്പിച്ചിരുന്നു: ആർ എസ് എസ് മേധാവി appeared first on Metro Journal Online.

]]>
മകനെ കൊന്ന വിവരം കൂസലില്ലാതെ വിവരിച്ച് ശരണ്യ; പിതാവ് കുഴഞ്ഞുവീണു, അസഭ്യവർഷവുമായി നാട്ടുകാർ https://metrojournalonline.com/kerala/2020/02/19/kannur-thayyil-murder-sharnaya.html Wed, 19 Feb 2020 06:29:02 +0000 http://metrojournalonline.com/?p=11774

കണ്ണൂര് തയ്യിൽ കടപ്പുറത്ത് ഒന്നരവയസ്സുകാരൻ മകനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ ശരണ്യയെ വീട്ടിലും കടപ്പുറത്തും എത്തിച്ച് തെളിവെടുത്തു. കാമുകനൊന്നിച്ച് ജീവിക്കാനായാണ് കുട്ടിയെ കൊന്നതെന്ന് ശരണ്യ കഴിഞ്ഞ ദിവസം

The post മകനെ കൊന്ന വിവരം കൂസലില്ലാതെ വിവരിച്ച് ശരണ്യ; പിതാവ് കുഴഞ്ഞുവീണു, അസഭ്യവർഷവുമായി നാട്ടുകാർ appeared first on Metro Journal Online.

]]>

കണ്ണൂര് തയ്യിൽ കടപ്പുറത്ത് ഒന്നരവയസ്സുകാരൻ മകനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ ശരണ്യയെ വീട്ടിലും കടപ്പുറത്തും എത്തിച്ച് തെളിവെടുത്തു. കാമുകനൊന്നിച്ച് ജീവിക്കാനായാണ് കുട്ടിയെ കൊന്നതെന്ന് ശരണ്യ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.

വലിയ രോഷമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും ശരണ്യക്ക് നേരെയുണ്ടായത്. കൊല്ലുമെന്ന് ആക്രോശിച്ച് സ്ത്രീകളടക്കമുള്ളവർ ശരണ്യക്ക് നേരെ പാഞ്ഞടുത്തു. ശരണ്യയെ കണ്ട് രോഷത്തോടെ പാഞ്ഞടുത്ത പിതാവ് വീടിനുള്ളിൽ കുഴഞ്ഞുവീണു. ബന്ധുക്കളും ശരണ്യയെ ആക്രമിക്കാനെത്തിയെങ്കിലും പോലീസ് ഇടപെട്ട് തടയുകയായിരുന്നു. പിന്നീടാണ് കടപ്പുറത്തേക്ക് കൊണ്ടുപോയത്.

കുട്ടിയെ കടലിൽ എറിഞ്ഞു കൊന്ന രീതി ശരണ്യ യാതൊരു കൂസലുമില്ലാതെ പോലീസിന് വിവരിച്ചു. നാട്ടുകാർ കൂടുതലായി സംഘടിച്ചു തുടങ്ങിയതോടെ അതിവേഗം തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ് മടങ്ങുകയായിരുന്നു. ക്രൂരകൃത്യം നടത്തിയ മകളെ തൂക്കിക്കൊല്ലണമെന്ന് ശരണ്യയുടെ പിതാവ് വത്സരാജ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മകൾക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടിയാൽ അത്രയും സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു.

The post മകനെ കൊന്ന വിവരം കൂസലില്ലാതെ വിവരിച്ച് ശരണ്യ; പിതാവ് കുഴഞ്ഞുവീണു, അസഭ്യവർഷവുമായി നാട്ടുകാർ appeared first on Metro Journal Online.

]]>
ഒന്നര വയസ്സുകാരന്റെ കൊലപാതകി അമ്മയുമായി പോലീസ് ഇന്ന് സ്ഥലത്ത് തെളിവെടുപ്പ് നടത്തും; കൂസലില്ലാതെ ശരണ്യ https://metrojournalonline.com/kerala/2020/02/19/kannur-child-murder-mother-saranya-2.html Wed, 19 Feb 2020 05:12:48 +0000 http://metrojournalonline.com/?p=11770

കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാരൻ മകനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസിൽ അറസ്റ്റിലായ അമ്മ ശരണ്യയുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാകും

The post ഒന്നര വയസ്സുകാരന്റെ കൊലപാതകി അമ്മയുമായി പോലീസ് ഇന്ന് സ്ഥലത്ത് തെളിവെടുപ്പ് നടത്തും; കൂസലില്ലാതെ ശരണ്യ appeared first on Metro Journal Online.

]]>

കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാരൻ മകനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസിൽ അറസ്റ്റിലായ അമ്മ ശരണ്യയുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാകും തെളിവെടുപ്പ്. ഇന്ന് വൈകുന്നേരത്തോടെ ശരണ്യയെ കോടതിയിൽ ഹാജരാക്കും.

ശാസ്ത്രീയ തെളിവുകൾ നിരത്തി ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്. അതുവരെ ഭർത്താവ് പ്രണവാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്. എന്നാൽ ഫോറൻസിക് പരിശോധനയിൽ ശരണ്യയുടെ വസ്ത്രത്തിൽ കടൽവെള്ളത്തിന്റെയും മണലിന്റെയും സാന്നിധ്യം കണ്ടെത്തിയത് നിർണായകമാകുകയായിരുന്നു

ഇതേ സംബന്ധിച്ച് ചോദിച്ചപ്പോൾ ശരണ്യയുടെ കള്ളത്തരങ്ങൾ പൊളിഞ്ഞുവീണു. കാമുകനൊന്നിച്ച് ജീവിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ശരണ്യ സമ്മതിച്ചു. കുട്ടിയെ കൊന്ന കുറ്റം പ്രണവിന്റെ മേൽ കെട്ടിവെക്കാനാണ് തലേദിവസം രാത്രി പ്രണവിനെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയതും. പുലർച്ചെ രണ്ട് മണിയോടെ പ്രണവിന്റെ അടുത്ത് കിടന്ന കുട്ടിയെ എടുത്തു കൊണ്ടുപോയി രണ്ട് തവണ കടൽഭിത്തിയിലേക്ക് വലിച്ചെറിഞ്ഞാണ് മരണം ഉറപ്പിച്ചത്. ചോദ്യം ചെയ്യലിലും യാതൊരു ഭാവഭേദമില്ലാതെയാണ് ശരണ്യ പെരുമാറിയത്. സങ്കടത്തിന്റെ യാതൊരു ലാഞ്ഛന പോലും ഇവർക്കുണ്ടായിരുന്നില്ല.

The post ഒന്നര വയസ്സുകാരന്റെ കൊലപാതകി അമ്മയുമായി പോലീസ് ഇന്ന് സ്ഥലത്ത് തെളിവെടുപ്പ് നടത്തും; കൂസലില്ലാതെ ശരണ്യ appeared first on Metro Journal Online.

]]>