Kerala

എന്റെ സമാധാനത്തിന് വേണ്ടി; തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരു രൂപയെങ്കിലും നൽകി സഹായിക്കണമെന്ന് അൻവർ

തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവനകൾ നൽകണമെന്ന അഭ്യർഥനയുമായി പിവി അൻവർ. എംഎൽഎ ആകാൻ വേണ്ടിയല്ല താൻ മത്സരിക്കുന്നത്. അങ്ങനെയാണെങ്കിൽ ഉള്ള പദവിയിൽ തുടർന്നാൽ മതിയായിരുന്നു. ടിപി ചന്ദ്രശേഖരനെ പോലെ തെരുവിൽ വെട്ടിക്കീറി കൊല്ലപ്പെടാതിരിക്കാനാണ് താൻ പോരാടുന്നത്

കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെങ്കിലും ഒരു തുണ്ട് ഭൂമി പോലും വിൽക്കാൻ പറ്റാതെ എല്ലാം മിച്ചഭൂമി കേസിൽ പെടുത്തിയിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നില്ല. അനിവാര്യമായ സാഹചര്യത്തിലാണ് മത്സരത്തിനിറങ്ങിയത്

ക്രൗഡ് ഫണ്ടിംഗിന് സഹായിക്കാമെന്ന് നിരവധി പേർ പറഞ്ഞിട്ടുണ്ട്. നിലമ്പൂരിലെ ജനങ്ങൾ 10 രൂപയോ ഒരു രൂപയോ എങ്കിലും അയച്ച് സഹായിക്കണം. അത് പണത്തിന് വേണ്ടി മാത്രമല്ല, തന്റെ സമാധാനത്തിന് വേണ്ടിയാണെന്നും അൻവർ പറഞ്ഞു

Related Articles

Back to top button
error: Content is protected !!