ക്യാര്‍ ചുഴലിക്കാറ്റ്: ഒമാനില്‍ നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു

ക്യാര്‍ ചുഴലിക്കാറ്റ്: ഒമാനില്‍ നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു

മസ്‌കത്ത്: ക്യാര്‍ ചുഴലിക്കാറ്റിന്റെ പരോക്ഷ ആഘാതത്തെ തുടര്‍ന്ന് ഒമാനിലെ തീരപ്രദേശത്ത് നിന്ന് നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു. അതേസമയം, ക്യാര്‍ ചുഴലിക്കാറ്റിന്റെ ശക്തി വീണ്ടും കുറഞ്ഞിട്ടുണ്ട്. കാറ്റഗറി മൂന്നിലുണ്ടായിരുന്ന ക്യാറിന്റെ തീവ്രത കാറ്റഗറി ഒന്നിലേക്ക് ചുരുങ്ങി.

അറബിക്കടലിന്റെയും ഒമാന്‍ സമുദ്രത്തിന്റെയും തീരപ്രദേശത്താണ് ഇതിന്റെ ആഘാതമുണ്ടാകുക. നോര്‍ത്ത് ബാതിന ഗവര്‍ണറേറ്റില്‍ മാത്രം 170 കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്ത് ക്യാറിന്റെ നേരിട്ടുള്ള ആഘാതമുണ്ടാകുകയില്ല.

Share this story