പ്രധാനമന്ത്രി മോദി അബൂദാബിയിൽ; യുഎഇ പരമോന്നത സിവിലിയൻ ബഹുമതി മോദിക്ക് സമ്മാനിക്കും

Share with your friends

രണ്ട് ദിവസത്തെ ഗൾഫ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിലെത്തി. രാവിലെ പതിനൊന്നരക്ക് എമിറേറ്റ്‌സ് പാലസിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ റുപേ കാർഡിന്റെ ഉദ്ഘാടനം മോദി നിർവഹിക്കും. തുടർന്ന് പ്രസിഡൻഷ്യൽ പാലസിൽ മോദി ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും

പാലസിൽ നടക്കുന്ന ചടങ്ങിൽ യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സയ്യിദ് മെഡൽ നരേന്ദ്രമോദിക്ക് സമ്മാനിക്കും. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. യുഇഎ ഭരണാധികാരികൾ കൂടിയായ രാജകുടുംബത്തിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും

മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികത്തോട് അനുബന്ധിച്ചുള്ള പ്രത്യേക സ്റ്റാമ്പ് പ്രധാനമന്ത്രിയും അബുദാബി കിരിടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചേർന്ന് പുറത്തിറക്കും. നിരവധി കരാറുകളിലും ഇരുവരും ഒപ്പുവെക്കും.

  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *