സൽമാൻ രാജാവിന്റെ പ്രധാന അംഗരക്ഷകൻ വെടിയേറ്റ് കൊല്ലപ്പെട്ടു

സൽമാൻ രാജാവിന്റെ പ്രധാന അംഗരക്ഷകൻ വെടിയേറ്റ് കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ സൽമാൻ രാജാവിന്റെ പ്രധാന അംഗരക്ഷകൻ മേജർ ജനറൽ അബ്ദുൽ അസീൽ അൽ ഫഗ്ഹാം വെടിയേറ്റ് മരിച്ചു. ശനിയാഴ്ച വൈകുന്നേരം സുഹൃത്തിന്റെ വെടിയേറ്റാണ് ഫഗ്ഹാം മരിച്ചത്.

മറ്റൊരു സുഹൃത്തുമായി സംസാരിച്ചു നിൽക്കവെ പുറത്തുനിന്നെത്തിയ മൻദൂബ് മിൻ മിശ്അൽ എന്ന സുഹൃത്താണ് വെടിയുതിർത്തത്. വീട്ടുജോലിക്കാരനായ ജിഫ്രി ദാൽവിനോക്കും സുരക്ഷാ ഉദ്യോഗസ്ഥരടക്കം മറ്റ് ആറ് പേർക്കും വെടിയേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതി മൻദൂബും കൊല്ലപ്പെട്ടു. സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.

Share this story