സാങ്കേതിക പ്രശ്‌നം; ഒരു സ്റ്റേഷനിലെ സര്‍വീസ് ദുംബൈ മെട്രോ താത്കാലികമായി റദ്ദാക്കി

സാങ്കേതിക പ്രശ്‌നം; ഒരു സ്റ്റേഷനിലെ സര്‍വീസ് ദുംബൈ മെട്രോ താത്കാലികമായി റദ്ദാക്കി

ദുബൈ: സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് ശറഫ് ഡി ജി സ്റ്റേഷനിലെ സര്‍വീസ് ദുബൈ മെട്രോ താത്കാലികമായി റദ്ദാക്കി. ഇന്ന് രാവിലെയാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. മറ്റ് മെട്രോ സ്‌റ്റേഷനുകളില്‍ സര്‍വീസ് സാധാരണ പോലെയാണ്.
സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്ന് സാങ്കേതികവിദഗ്ധര്‍ ഉടനെയെത്തി പ്രശ്‌ന പരിഹാരം ആരംഭിച്ചെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി രാവിലെ ട്വീറ്റ് ചെയ്തു.

Share this story