കത്തിനശിച്ച സുലൈമാനിയ്യ അതിവേഗ റെയില്‍ സ്റ്റേഷന്‍ 30 ദിവസത്തിനുള്ളില്‍ പുനര്‍നിര്‍മിക്കും

കത്തിനശിച്ച സുലൈമാനിയ്യ അതിവേഗ റെയില്‍ സ്റ്റേഷന്‍ 30 ദിവസത്തിനുള്ളില്‍ പുനര്‍നിര്‍മിക്കും

ജിദ്ദ: സുലൈമാനിയ്യയില്‍ ഭാഗികമായി കത്തിനശിച്ച ഹറമൈന്‍ അതിവേഗ റെയില്‍ സ്റ്റേഷന്‍ പുനരുദ്ധാരണ പ്രവര്‍ത്തനം ഊര്‍ജ്ജിതം. കഴിഞ്ഞ മാസം 29നാണ് തീപ്പിടിത്തമുണ്ടായത്. ഇതിനെ തുടര്‍ന്ന് മക്ക- ജിദ്ദ- മദീന റൂട്ടിലെ ട്രെയിന്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കിയിരുന്നു.

മൂപ്പത് ദിവസത്തിനുള്ളില്‍ പുനരുദ്ധാരണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ഡോ.നബീല്‍ അല്‍ അമൂദി പറഞ്ഞു. സുലൈമാനിയ്യക്ക് പകരം ഉംറ നിര്‍വഹിക്കാന്‍ വരുന്നവര്‍ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് സ്‌റ്റേഷനാണ് ഉപയോഗിക്കുന്നത്. സ്പാനിഷ് കമ്പനിയാണ് അറ്റകുറ്റപ്പണി നടത്തുന്നത്. നിലവില്‍ മക്ക- മദീന സര്‍വീസ് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട്, റാബിഗ് ഇക്കണോമിക് സിറ്റി സ്‌റ്റേഷനുകളിലൂടെയാണ്.

Share this story