പരീക്ഷയില്ലാ സ്‌കൂളുമായി യു എ ഇ

പരീക്ഷയില്ലാ സ്‌കൂളുമായി യു എ ഇ

ദുബൈ: യു എ ഇയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പേടിയില്‍ നിന്ന് സമീപ ഭാവിയില്‍ തന്നെ പൂര്‍ണ മുക്തി നേടാം. പരീക്ഷയില്ലാത്ത ക്ലാസ് മുറി എന്ന ആശയം നടപ്പാക്കാന്‍ പദ്ധതിയുണ്ടെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി അധികൃതര്‍ പറയുന്നു.

ക്ലാസ് മുറികളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) ശേഷിയുള്ള ‘അധ്യാപകര്‍’ കൂടുതലായി എത്തും. എന്നാല്‍ നിലവിലെ അധ്യാപകര്‍ക്ക് ഇതുകാരണം ജോലിയൊന്നും നഷ്ടപ്പെടില്ല. അതിനാല്‍ അധ്യാപകര്‍ ആശങ്കപ്പെടേണ്ടതില്ല.

വിദ്യാഭ്യാസത്തിന്റെ പരമ്പരാഗത ഘടന തന്നെ പൊളിച്ചെഴുതുകയാണ് രാജ്യത്തിന്റെ ലക്ഷ്യം. വ്യത്യസ്ത പ്രായവും കഴിവുമുള്ള വിദ്യാര്‍ഥികള്‍ ഒരു ക്ലാസ് മുറിയില്‍ ഒന്നിച്ചുള്ള പഠനമാണ് ലക്ഷ്യമിടുന്നത്.

Share this story