ജിദ്ദ തുറമുഖത്തിന് സമീപം ഇറാൻ എണ്ണ ടാങ്കറിൽ സ്‌ഫോടനം

ജിദ്ദ തുറമുഖത്തിന് സമീപം ഇറാൻ എണ്ണ ടാങ്കറിൽ സ്‌ഫോടനം

സൗദിയിലെ ജിദ്ദ തുറമുഖത്തിന് സമീപം ഇറാൻ എണ്ണ ടാങ്കറിൽ സ്‌ഫോടനം. ചെങ്കടൽ വഴി പോകുകയായിരുന്ന ടാങ്കറിലാണ് സ്‌ഫോടനം. തീവ്രവാദി ആക്രമണമാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് ഇറാൻ പ്രതികരിച്ചു.

സ്‌ഫോടനത്തെ തുടർന്ന് എണ്ണ ചെങ്കടിലേക്ക് ഒഴുകി. ജിദ്ദയിൽ നിന്ന് 60 മൈൽ അകലെയാണ് സംഭവം. ടാങ്കറിലെ ജീവനക്കാർ സുരക്ഷിതമാണെന്ന് ഇറാൻ അറിയിച്ചു. നാഷണൽ ഓയിൽ കമ്പനി ഉടമസ്ഥതയിലുള്ള ടാങ്കറിലാണ് സ്‌ഫോടനം നടന്നത്.

Share this story