യാത്രക്കാര്‍ക്ക് ആശ്വാസം, അബുദാബി ടോള്‍ഗേറ്റുകളില്‍ പണം ഈടാക്കുക അടുത്ത വര്‍ഷം മുതല്‍

യാത്രക്കാര്‍ക്ക് ആശ്വാസം, അബുദാബി ടോള്‍ഗേറ്റുകളില്‍ പണം ഈടാക്കുക അടുത്ത വര്‍ഷം മുതല്‍

അബുദാബി: ടോള്‍ ഗേറ്റുകളില്‍ അടുത്ത ജനുവരി ഒന്ന് മുതലാണ് പണം ഈടാക്കുകയെന്ന് വ്യക്തമാക്കി അബുദാബി ഗതാഗത വകുപ്പ്. ഇന്ന് മുതലാണ് ടോള്‍ ഗേറ്റ് പ്രാബല്യത്തില്‍ വന്നത് എന്നതിനാല്‍, പണം നല്‍കേണ്ടി വരുമെന്ന് പലര്‍ക്കും ആശങ്കയുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് ഗതാഗത വകുപ്പ് വ്യക്തത വരുത്തിയത്. ചില ഇളവുകളും പരിധികളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു വാഹനത്തിന് ദിവസം പരമാവധി 16 ദിര്‍ഹമേ നല്‍കേണ്ടി വരുള്ളൂ. ആദ്യ വാഹനത്തിന് ഒരാള്‍ മാസം 200 ദിര്‍ഹമും രണ്ടാം വാഹനത്തിന് 150 ദിര്‍ഹമും കൂടുതല്‍ വാഹനങ്ങള്‍ക്ക് 100 ദിര്‍ഹമും മാത്രമെ അടക്കേണ്ടി വരുള്ളൂ. അന്താരാഷ്ട്രതലത്തെ അപേക്ഷിച്ച് വളരെ കുറവാണിത്. ഗതാഗത തിരക്ക് കുറക്കുകയാണ് ലക്ഷ്യം. മുതിര്‍ന്ന പൗരന്മാര്‍, വിരമിച്ചവര്‍, കുറഞ്ഞ വരുമാനക്കാര്‍ തുടങ്ങിയവര്‍ക്ക് പണം നല്‍കേണ്ടതില്ല.

Share this story