ഒരു ചില്ലിക്കാശ് പോലും മുടക്കാതെ അബുദബി വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത് പത്ത് ലക്ഷം ദിർഹം നേടി ഇന്ത്യക്കാരൻ

ഒരു ചില്ലിക്കാശ് പോലും മുടക്കാതെ അബുദബി വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത് പത്ത് ലക്ഷം ദിർഹം നേടി ഇന്ത്യക്കാരൻ

അബുദബി: അബുദബി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്ത ഇന്ത്യക്കാരന് പത്ത് ലക്ഷം ദിർഹം ലഭിച്ചു. ഒരു ദിർഹം പോലും പ്രത്യേകം മുടക്കാതെയാണ് ഇത്രവലിയ തുക അഫ്‌സൽ ചെമ്പൻ എന്ന ഇന്ത്യക്കാരന് ലഭിച്ചത്. കഴിഞ്ഞ ജൂൺ ആഗസ്റ്റ് കാലയളവിൽ വിമാനത്താവളത്തിലൂടെ സഞ്ചരിച്ചവരെല്ലാം ഈ പ്രത്യേക പ്രമോഷനിൽ ഉൾപ്പെട്ടിരുന്നു. ഇവരിൽ നിന്ന് നറുക്കെടുത്താണ് അഫ്‌സലിനെ തിരഞ്ഞെടുത്തത്. അബുദബി എയർപോർട്ട്‌സ് സി ഇ ഒ ബ്രയാൻ തോംപ്‌സൻ അഫ്‌സലിന് ചെക്ക് കൈമാറി.

Share this story