ദുബൈ എക്സ്പോ കൗണ്ട്ഡൗൺ തുടങ്ങി

ദുബൈ എക്സ്പോ കൗണ്ട്ഡൗൺ തുടങ്ങി

ദുബൈ: ദുബൈ എക്സ്പോ 2020ന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു. 2020 ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെ ആറ് മാസമാണ് ലോക വ്യാപാര പ്രദർശന മേളയായ ദുബൈ എക്സ്പോ. ലോകത്തെ മുഴുവൻ ഇമാറാത്തിലേക്ക് സ്വാഗതം ചെയ്യുകയാണ് ഭരണകൂടം. ഇതിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിലാണ്.

ദുബൈ സൗത്ത് അൽ മഖ്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 4.38 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് വേൾഡ് എക്സ്പോ അരങ്ങേറുക. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലയിൽ ആദ്യമായാണ് ലോക വ്യാപാര മേള വരുന്നത്.

Share this story