കുവൈത്തിൽ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ സിക്ക് ലീവ് അംഗീകരിക്കാൻ രണ്ട് ദീനാറിന്റെ സ്റ്റാമ്പ് വേണം

കുവൈത്തിൽ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ സിക്ക് ലീവ് അംഗീകരിക്കാൻ രണ്ട് ദീനാറിന്റെ സ്റ്റാമ്പ് വേണം

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങൾ നൽകുന്ന സിക്ക് ലീവ് മെഡിക്കൽ ലൈസൻസ് വകുപ്പ് അംഗീകരിക്കാൻ ഇനി രണ്ട് ദീനാർ അടക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് ദീനാറിന്റെ സ്റ്റാമ്പ് ഇല്ലാതെ മന്ത്രാലയം സിക്ക് ലീവ് സ്വീകരിക്കില്ല. സിക്ക് ലീവ് പരിശോധന, അംഗീകൃത ഡോക്ടറുടെ ഒപ്പ് സ്ഥിരീകരണം, സ്ഥാപനത്തിന്റെ മെഡിക്കൽ ലൈസൻസ് സാധുത എന്നിവയാണ് പരിശോധിക്കുക.

Share this story