കുറഞ്ഞ നിരക്കിൽ ആഡംബര ഹോട്ടലുകളിൽ താമസം മോഹിച്ച് പണം നൽകിയവരെ പറ്റിച്ച് യു എ ഇയിലെ ടൂർ കമ്പനി

കുറഞ്ഞ നിരക്കിൽ ആഡംബര ഹോട്ടലുകളിൽ താമസം മോഹിച്ച് പണം നൽകിയവരെ പറ്റിച്ച് യു എ ഇയിലെ ടൂർ കമ്പനി

അബുദബി: ടൂർ കമ്പനിയുടെ തട്ടിപ്പിൽ ലക്ഷക്കണക്കിന് ദിർഹം നഷ്ടപ്പെട്ട് മലയാളികളടക്കമുള്ള യു എ ഇയിലെ നൂറുകണക്കിന് പ്രവാസികൾ. ആഡംബര ഹോട്ടലുകളിൽ കുറഞ്ഞ നിരക്കിൽ താമസമുൾപ്പെടെ മോഹവാഗ്ദാനങ്ങൾ നൽകിയാണ് ഇവരിൽ നിന്ന് തട്ടിപ്പ്സംഘം പണം കൈക്കലാക്കിയത്. ഇ മെയിൽ വഴിയായിരുന്നു തട്ടിപ്പ് സംഘം വലവിരിച്ചത്.

അബുദബി, അൽഐൻ, ദുബൈ, ഷാർജ, റാസ് അൽഖൈമ, ഫുജൈറ തുടങ്ങിയയിടങ്ങളിൽ നിന്നുള്ള മലയാളികൾ അടക്കമുള്ളവർ ഇരകളായി. ദുബൈയിലെ മേക് മൈ ടൂർ എന്ന സ്ഥാപനമാണ് പ്രതിസ്ഥാനത്തുള്ളത്. ഇവരുടെ ഓഫീസ് അടഞ്ഞുകിടക്കുകയാണ്.

Share this story