ഫാക്ടറികളിലെ പ്രവാസികള്‍ക്ക് ലെവി: കോള്‍ സെന്റര്‍ തുറന്നു

ഫാക്ടറികളിലെ പ്രവാസികള്‍ക്ക് ലെവി: കോള്‍ സെന്റര്‍ തുറന്നു

റിയാദ്: ഫാക്ടറികളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കുള്ള ലെവി സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കുന്നതിന് ആമിര്‍ എന്ന നാഷണല്‍ കോണ്ടാക്ട് സെന്റര്‍ ആരംഭിച്ച് സൗദി അറേബ്യന്‍ വ്യവസായ മന്ത്രാലയം. 199099 എന്ന നമ്പറില്‍ വിളിച്ചാല്‍ മതി.

വ്യവസായ ഫാക്ടറികളിലെ പ്രവാസി തൊഴിലാളികള്‍ക്കുള്ള ലെവി അഞ്ചു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് കഴിഞ്ഞ മാസം 24ന് മന്ത്രിസഭ തീരുമാനിച്ചിരുന്നു. അതുകഴിഞ്ഞാല്‍, ഫാക്ടറികളുടെ ഉത്തരവാദിത്തമാകും ഈ ലെവി.

Share this story