എക്‌സ്‌പോ കൗണ്ട്ഡൗണ്‍ ആഘോഷിച്ച് ഇമാറാത്ത്

എക്‌സ്‌പോ കൗണ്ട്ഡൗണ്‍ ആഘോഷിച്ച് ഇമാറാത്ത്

ദുബൈ: വേള്‍ഡ് എക്‌സ്‌പോ 2020ന്റെ കൗണ്ടഡൗണ്‍ ആഘോഷം വര്‍ണാഭമാക്കി യു എ ഇയിലെ ഏഴ് എമിറേറ്റുകളും. 2020 ഒക്ടോബര്‍ 20ന് രാത്രി 8.20 വരെയാണ് കൗണ്ട്ഡൗണ്‍. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലാണ് കൗണ്ട്ഡൗണ്‍ കാണിക്കുക.

കൗണ്ട്ഡൗണ്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബുര്‍ജ്ഖലീഫയില്‍ വന്‍ ആഘോഷപരിപാടികളും വെടിക്കെട്ടുമുണ്ടായിരുന്നു. അമേരിക്കന്‍ ഗായിക മരിയ കാരെയുടെയും ഇമാറാത്തി ഗായകന്‍ ഹുസൈന്‍ അല്‍ ജസ്മിയുടെയും ഗാനവിരുന്നായിരുന്നു പ്രധാന ആകര്‍ഷണം.

Share this story