കുവൈത്തില്‍ പ്രവാസികള്‍ക്ക് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ ഇനി മാതാപിതാക്കളെ താമസിപ്പിക്കാന്‍ പറ്റില്ല

കുവൈത്തില്‍ പ്രവാസികള്‍ക്ക് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ ഇനി മാതാപിതാക്കളെ താമസിപ്പിക്കാന്‍ പറ്റില്ല

കുവൈത്ത്‌സിറ്റി: കുവൈത്തില്‍ ഇനി മുതല്‍ പ്രവാസികള്‍ക്ക് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ മാതാപിതാക്കളെ താമസിപ്പിക്കാന്‍ സാധിക്കില്ല. ഇതുസംബന്ധിച്ച തീരുമാനം താമസകാര്യ പൊതുവകുപ്പ് കൈക്കൊണ്ടു. ഇത് നിലവില്‍ വന്നിട്ടുണ്ട്.

അതേസമയം, മാതാപിതാക്കളെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ നിശ്ചിത കാലയളവിലേക്ക് സന്ദര്‍ശനത്തിനായി പ്രവാസികള്‍ക്ക് കൊണ്ടുവരാം. ജോലി രാജിവെച്ച് രാജ്യം വിട്ട ഭര്‍ത്താക്കന്മാരുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഭാര്യക്കും കുട്ടികള്‍ക്കും രാജ്യത്ത് തുടരാനാകില്ല. അവരും രാജ്യം വിടേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു. ഭാര്യയുടെയോ മാതാവിന്റെയോ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ഭര്‍ത്താക്കന്മാര്‍ക്കും കുട്ടികള്‍ക്കും ഇത് ബാധകമാണ്.

Share this story