ഖത്തര്‍ മലയാളി കുട്ടികളുടെ മരണ കാരണം രാസപദാര്‍ത്ഥമോ കീടനാശിനിയോയെന്ന് ആരോഗ്യ മന്ത്രാലയം

ഖത്തര്‍ മലയാളി കുട്ടികളുടെ മരണ കാരണം രാസപദാര്‍ത്ഥമോ കീടനാശിനിയോയെന്ന് ആരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറിലെ മലയാളി കുട്ടികളുടെ മരണത്തിന്റെ കാരണം രാസപദാര്‍ത്ഥമോ കീടനാശിനിയോ ആണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ്. ഭക്ഷ്യവിഷബാധയല്ല കാരണമെന്നും മന്ത്രാലയം അറിയിച്ചു.

കോഴിക്കോട്ടുകാരായ ദമ്പതികളായ ഹാരിസിന്റെയും ശമീമയുടെയും
മൂന്നര വയസ്സും ഏഴ് മാസവും പ്രായമുള്ള കുട്ടികളാണ് മരിച്ചത്. മാതാപിതാക്കളും ആശുപത്രിയിലാണ്. തൊട്ടടുത്ത ഫഌറ്റില്‍ കീടങ്ങളെ തുരത്താന്‍ പ്രയോഗിച്ച രാസപദാര്‍ത്ഥമോ കീടനാശിനിയോ എ സിയോ മറ്റോ വഴി കുടുംബത്തിന്റെ കിടപ്പുമുറിയിലെത്തിയതാകാം മരണ കാരണമെന്നാണ് സംശയിക്കുന്നത്.

Share this story