ഖത്തര്‍ പ്രവാസികള്‍ വ്യക്തിവിവരങ്ങള്‍ സര്‍ക്കാറിന് നല്‍കണം

ഖത്തര്‍ പ്രവാസികള്‍ വ്യക്തിവിവരങ്ങള്‍ സര്‍ക്കാറിന് നല്‍കണം

ദോഹ: ഖത്തറില്‍ പ്രവാസികളുടെ മേല്‍വിലാസവും ഫോണ്‍ നമ്പറും അടക്കമുള്ള എല്ലാ വിവരങ്ങളും സര്‍ക്കാര്‍ ശേഖരിക്കുന്നു. എല്ലാ സ്ഥാപനങ്ങളും കമ്പനികളും മേല്‍വിലാസമടക്കമുള്ള വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് നിര്‍ബന്ധമാക്കുന്ന നിയമം ഉടനെ നിലവില്‍ വരും. രാജ്യത്ത് താമസിക്കുന്ന ഓരോരുത്തരുമായി സര്‍ക്കാറിന് നേരിട്ട് ആശയവിനിമയം നടത്തുന്നതിനും ഔദ്യോഗിക പ്രഖ്യാപനങ്ങളും വിജ്ഞാപനങ്ങളും അവരെ അറിയിക്കാനുമാണിത്.

താമസ മേല്‍വിലാസം, ലാന്‍ഡ് ലൈന്‍- മൊബൈല്‍ ഫോണ്‍ നമ്പറുകള്‍, ഇ മെയില്‍, കഫീലിന്റെ മേല്‍വിലാസം, സ്വന്തം നാട്ടിലെ സ്ഥിര മേല്‍വിലാസം തുടങ്ങിയവയാണ് നല്‍കേണ്ടത്. ഈ വിവരങ്ങള്‍ സര്‍്ക്കാറിന് നല്‍കിയില്ലെങ്കില്‍ പതിനായിരം ഖത്തര്‍ റിയാല്‍ വരെ പിഴ അടക്കേണ്ടി വരും.

Share this story