യു എ ഇയില്‍ ജോലി അന്വേഷിക്കാന്‍ സര്‍ക്കാറിന്റെ ഈ വെബ്‌സൈറ്റ് സഹായിക്കും

യു എ ഇയില്‍ ജോലി അന്വേഷിക്കാന്‍ സര്‍ക്കാറിന്റെ ഈ വെബ്‌സൈറ്റ് സഹായിക്കും

അബുദബി: യു എ ഇയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് പുതിയ വെബ്‌സൈറ്റ് തുറന്ന് മാനവവിഭവ മന്ത്രാലയം. രാജ്യത്തിന് അകത്തും പുറത്തുമുള്ളവര്‍ക്ക് careers.mohre.gov.ae.  എന്ന വെബ്‌സൈറ്റില്‍ ജോലി തിരയുകയും പ്രൊഫൈല്‍ രജിസ്റ്ററും ചെയ്യാം.

റിക്രൂട്ട് ചെയ്യുന്നവര്‍ അന്വേഷിക്കുന്ന ഉദ്യോഗാര്‍ഥികളെ കണ്ടെത്താന്‍ എ ഐ സംവിധാനം സഹായിക്കും. തൊഴിലവസരങ്ങളും റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ തട്ടിപ്പുകളും ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

Share this story