സന്ധിവാതം നിങ്ങളെ സന്തോഷത്തെ ഇല്ലാതാക്കുന്നുവോ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

സന്ധിവാതം നിങ്ങളെ സന്തോഷത്തെ ഇല്ലാതാക്കുന്നുവോ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

സന്ധികളെ ബാധിക്കുന്ന രോഗമാണ് റ്യൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് അഥവാ ആമവാതം അല്ലെങ്കില്‍ സന്ധിവാതം. ശരീര കോശങ്ങളെ പ്രതിരോധ ശേഷി ആക്രമിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ഇതുകാരണം ശരീരത്തിലുണ്ടാകും. സന്ധിഭാഗങ്ങള്‍ വീര്‍ത്ത് വേദനിക്കും. ചികിത്സിച്ചില്ലെങ്കില്‍ എല്ല് തേയ്മാനത്തിനും സന്ധികളിലെ പ്രശ്‌നത്തിനും കാരണമാകും. സന്ധിവാതത്തിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങളും ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളും സംബന്ധിച്ചാണ് ഇവിടെ വിവരിക്കുന്നത്.

സന്ധിവാതമുള്ളവര്‍ നിത്യവും വ്യായാമം ചെയ്യണം. നടത്തം, സ്ട്രച്ചിംഗ്, യോഗ തുടങ്ങിയ ലഘുവ്യായാമമാണ് നല്ലത്. കുറഞ്ഞത് 20 മുതല്‍ 30 മിനിറ്റ് വരെ വ്യായാമം ചെയ്യണം. എന്നാല്‍, അധികം പണിപ്പെട്ട് വ്യായാമം ചെയ്യരുത്. അത് സന്ധികളെ ബാധിക്കും.

ആഹാരത്തില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തണം. മത്സ്യവും കട്ടന്‍കാപ്പിയും പ്രയോജനം ചെയ്യും. എന്നാല്‍ ചുട്ടതും കരിച്ചതും പൊരിച്ചതുമായ മാംസം ഒഴിവാക്കണം.

അധികം വേദനയുണ്ടാകുന്ന ദിവസം കുറഞ്ഞ ജോലിയേ ചെയ്യാവൂ. പുകവലിയും മദ്യപാനവും ഒഴിവാക്കണം. നല്ല വിശ്രമം എടുക്കണം.

Share this story