ഇസ്രായേലില്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ രൂപീകരണ ശ്രമം പരാജയപ്പെട്ടു

ഇസ്രായേലില്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ രൂപീകരണ ശ്രമം പരാജയപ്പെട്ടു

ടെല്‍ അവീവ്: സര്‍ക്കാര്‍ രൂപവത്കരണത്തില്‍ നിന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പിന്‍മാറുന്നു. സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നെതന്യാഹു സര്‍ക്കാര്‍ രൂപീകരണ ശ്രമം ഉപേക്ഷിച്ചത്.

നേരത്തെ പ്രധാന എതിരാളിയായിരുന്ന ബെന്നി ഗാന്റ്‌സുമായി ചേര്‍ന്ന് വിശാല സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനാണ് വലതുപക്ഷ ലിക്വുഡ് പാര്‍ട്ടി നേതാവായ നെതന്യാഹു ശ്രമിച്ചത്. കഴിഞ്ഞ മാസം 17ന് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും ലഭിച്ചിരുന്നില്ല.

Share this story