ദീപാവലി ആഘോഷിക്കുമ്പോള്‍ ആസ്ത്മ രോഗികള്‍ ശ്രദ്ധിക്കേണ്ടത്

ദീപാവലി ആഘോഷിക്കുമ്പോള്‍ ആസ്ത്മ രോഗികള്‍ ശ്രദ്ധിക്കേണ്ടത്

ദീപാവലി ആഘോഷത്തിനിടയില്‍ പടക്കം പൊട്ടിക്കലും പൂത്തിരി കത്തിക്കലും കരിമരുന്ന് പ്രയോഗവും സാധാരണയാണ്. എന്നാല്‍, ഇത് ആസ്ത്മ രോഗികള്‍ക്ക് പ്രയാസമുണ്ടാക്കും. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ദീപാവലി ആഘോഷവേളകളില്‍ ആസ്ത്മ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.
1. മരുന്നും ഇന്‍ഹേലറും എപ്പോഴും കൈവശമുണ്ടാകുക
2. എല്ലാ ദിവസവും രാവിലെ വെറുംവയറ്റില്‍ ഇളംചൂട് വെള്ളം കുടിക്കുക. ഇതിന് ശേഷം ഭക്ഷണം കഴിക്കാന്‍ 30 മിനുട്ട് കാത്തിരിക്കുക
3. കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുക. എണ്ണയില്‍ വറുത്തതും മറ്റും തൊണ്ടക്ക് പ്രശ്‌നമുണ്ടാക്കിയേക്കാം.
4. രാത്രി കിടക്കുന്നതിന് മുമ്പും ചെറുചൂടുവെള്ളം കുടിക്കുക.
5. പടക്കവും പൂത്തിരിയുമെല്ലാം കത്തിച്ച് മലിനമായ സ്ഥലത്തേക്ക് പോകാതിരിക്കുക
6. അസ്വസ്ഥത തോന്നുകയാണെങ്കില്‍ ആവി പിടിക്കുക
7. കൂടുതലായി ശ്വാസമെടുക്കുകയാണെങ്കില്‍ നെഞ്ചിലും പുറത്തും വയറിലുമെല്ലാം ഹോട്ട് വാട്ടര്‍ ബാഗ് വെക്കുക
8. കിടക്കുന്നതിന് മുമ്പ് മഞ്ഞള്‍ പൊടിയിട്ട പാല്‍ കുടിക്കുക
9. അതിരാവിലെയും സന്ധ്യാസമയത്തും നടത്തം ഒഴിവാക്കുക
10. അസ്വസ്ഥത തോന്നുമ്പോള്‍ കട്ടന്‍ കാപ്പി, ഇഞ്ചിയിട്ട ചായ, ഗ്രീന്‍ ടീ കുടിക്കുക.
11. മദ്യവും പുകവലിയും ഒഴിവാക്കുക
12. ശര്‍ക്കര കഴിക്കുക

Share this story