യു എ ഇയില്‍ 166 ദിര്‍ഹത്തിന് 5ജി ഗാലക്‌സി നോട്ട് 10 പ്ലസ് !

യു എ ഇയില്‍ 166 ദിര്‍ഹത്തിന് 5ജി ഗാലക്‌സി നോട്ട് 10 പ്ലസ് !

ദുബൈ: ഗാലക്‌സി നോട്ട് 10+ 5 ജി വേര്‍ഷന്‍ യു എ ഇയില്‍ ലഭ്യമായി തുടങ്ങി. പ്രതിമാസം 166 ദിര്‍ഹം വീതം അടച്ചാല്‍ 5ജി ഗാലക്‌സി നോട്ട് 10 പ്ലസ് ലഭിക്കുമെന്ന് ഇത്തിസാലാത് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അറിയിച്ചു.

ഇതോടൊപ്പം നാല് മാസത്തേക്ക് യു ട്യൂബും യു ട്യൂബ് മ്യൂസികും ഉപഭോക്താക്കള്‍ക്ക് ഇത്തിസാലാത് നല്‍കും. യു എ ഇയിലെ മറ്റൊരു മൊബൈല്‍ കമ്പനിയായ ഡു പ്രതിമാസം 180 ദിര്‍ഹം അടച്ചാല്‍ ഫോണ്‍ നല്‍കും. കൂടാതെ 200 ജി ബി സൗജന്യ ഡാറ്റയുമുണ്ടാകും.

Share this story