സൗദി പ്രവാസികള്‍ക്ക് ബന്ധുക്കളെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ കൊണ്ടുവരാവുന്ന വിസ ദിവസങ്ങള്‍ക്കുള്ളില്‍

സൗദി പ്രവാസികള്‍ക്ക് ബന്ധുക്കളെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ കൊണ്ടുവരാവുന്ന വിസ ദിവസങ്ങള്‍ക്കുള്ളില്‍

റിയാദ്: സൗദി അറേബ്യയിലെ പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ വിദേശികളെ കൊണ്ടുവരാവുന്ന അതിഥി വിസ ഏതാനും ദിവസത്തിനുള്ളില്‍ ലഭ്യമാകും. ഇങ്ങനെ വരുന്ന വിദേശികള്‍ക്ക് 90 ദിവസം വരെ രാജ്യത്ത് കഴിയാം.

ഇങ്ങനെ വരുന്നവര്‍ക്ക് ഉംറയും നിര്‍വഹിക്കാം. അഞ്ച് വരെ ഉംറ തീര്‍ത്ഥാടകരെ ഇങ്ങനെ പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും കൊണ്ടുവരാം. കുറഞ്ഞ ചിലവില്‍ ബന്ധുക്കളെയടക്കം ഉംറ ചെയ്യിക്കാന്‍ ഇതിലൂടെ പ്രവാസികള്‍ക്ക് സാധിക്കും. പ്രവാസികള്‍ക്ക് അടുത്ത ബന്ധുക്കളെ മാത്രമേ ഇങ്ങനെ കൊണ്ടുവരാന്‍ സാധിക്കൂ.

Share this story