വീട്ടുവേലക്കാരെ വില്‍ക്കുന്ന പ്രവാസി സംഘത്തെ കുവൈത്തില്‍ പിടികൂടി

വീട്ടുവേലക്കാരെ വില്‍ക്കുന്ന പ്രവാസി സംഘത്തെ കുവൈത്തില്‍ പിടികൂടി

കുവൈത്ത് സിറ്റി: വീട്ടുവേലക്കാരെ അനധികൃതമായി ഇടപാട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുവൈത്തില്‍ 150 പ്രവാസികളെ പിടികൂടി. ഇടപാടിന് ഇവര്‍ പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിരുന്നു.

ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്റ്റ് വരെയാണ് ഇവരെ പിടികൂടിയത്. അധികവും ഏഷ്യന്‍ രാജ്യക്കാരാണ്. സ്‌പോണ്‍സറുടെ അടുക്കല്‍ നിന്ന് ഓടിപ്പോരുന്ന വീട്ടുജോലിക്കാരെ മറ്റ് സ്‌പോണ്‍സര്‍ക്ക് വില്‍ക്കുന്നതായിരുന്നു ഇവരുടെ രീതി. പിടികൂടിയവരെ നാടുകടത്തുകയും വീണ്ടും കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇടപാടിനായി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും തുടങ്ങിയിരുന്നു. ഇത്തരം 700 അക്കൗണ്ടുകള്‍ പൂട്ടിച്ചിട്ടുണ്ട്.

Share this story