ക്യാര്‍ ചുഴലിക്കാറ്റ്: കടലാക്രമണത്തെ തുടര്‍ന്ന് യു എ ഇയില്‍ 20 കുടുംബങ്ങളെ ഒഴിപ്പിച്ചു

ക്യാര്‍ ചുഴലിക്കാറ്റ്: കടലാക്രമണത്തെ തുടര്‍ന്ന് യു എ ഇയില്‍ 20 കുടുംബങ്ങളെ ഒഴിപ്പിച്ചു

ദുബൈ: ക്യാര്‍ ചുഴലിക്കാറ്റ് കാരണമുണ്ടായ കടലാക്രമണത്തെ തുടര്‍ന്ന് കല്‍ബയിലെ അല്‍ ബര്‍ദിയില്‍ 20 കുടുംബങ്ങളെ ഒഴിപ്പിച്ചു. ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റിലാണ് ഇവരെ പുനരധിവസിപ്പിച്ചത്.

ചൊവ്വാഴ്ച രാവിലെ മുതലാണ് ഇവിടെ വെള്ളം കയറാന്‍ തുടങ്ങിയത്. കല്‍ബ കോര്‍ണിഷ് റോഡ്, അല്‍ നഖീല്‍ സ്ട്രീറ്റ്, ഖോര്‍ഫുക്കാനിലെ അല്‍ ലൊലൊയ്യ ബീച്ച് എന്നിവിടങ്ങളില്‍ വെള്ളം കയറി. ഹോട്ടലുകളും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും നശിച്ചിട്ടുണ്ട്.

Share this story