ഖത്തറില്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂട്ടുന്നു

ഖത്തറില്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂട്ടുന്നു

ദോഹ: ഖത്തറില്‍ അടുത്ത വര്‍ഷം മുതല്‍ ഒരു ഇന്ത്യന്‍ സ്‌കൂള്‍ അടച്ചുപൂട്ടുന്നു. ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ആണ് അടുത്ത വര്‍ഷം മുതല്‍ അധ്യയനം ഉണ്ടാകില്ലെന്ന് അറിയിച്ചത്.

2019- 20 അക്കാദമിക് വര്‍ഷം സ്‌കൂളിന്റെ അവസാനത്തേതാകുമെന്ന് കാണിച്ച് ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. ഒഴിച്ചുകൂടാനാകാത്ത കാരണങ്ങളാലാണ് ഇതെന്നും അടുത്ത അധ്യയന വര്‍ഷത്തേക്ക് മറ്റ് സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ വേണ്ടത് രക്ഷിതാക്കള്‍ ചെയ്യണമെന്നും സര്‍ക്കുലറിലുണ്ട്.

Share this story