ഒറ്റ വിസയില്‍ സൗദിയും യു എ ഇയും സന്ദര്‍ശിക്കാം

ഒറ്റ വിസയില്‍ സൗദിയും യു എ ഇയും സന്ദര്‍ശിക്കാം

റിയാദ്/ ദുബൈ: സംയുക്ത വിസാ പദ്ധതിയുമായി സൗദി അറേബ്യയും യു എ ഇയും. ഒറ്റ വിസയില്‍ ഇരു രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ ഇതിലൂടെ സാധിക്കും. അടുത്ത വര്‍ഷം പ്രാബല്യത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പദ്ധതി. ഇരുരാജ്യങ്ങള്‍ക്കും ഇതുകൊണ്ടുള്ള നേട്ടമുണ്ടാകും. സംയുക്ത വിസ പ്രാബല്യത്തിലായാല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിമാന സര്‍വീസ് ഇരട്ടിയാകും.

Share this story