ദൃഢനിശ്ചയമുണ്ടെങ്കിൽ സ്വന്തം ഭാവിയെ നിർണായകമായി സ്വാധീനിക്കാനാകും; ഒർഹാൻ

ദൃഢനിശ്ചയമുണ്ടെങ്കിൽ സ്വന്തം ഭാവിയെ നിർണായകമായി സ്വാധീനിക്കാനാകും; ഒർഹാൻ

ദൃഢനിശ്ചയമുണ്ടെങ്കിൽ സ്വന്തം ഭാവിയെ നിർണായകമായി സ്വാധീനിക്കാനാകും; ഒർഹാൻ

റിപ്പോർട്ട്: മുഹമ്മദ് ഖാദർ നവാസ്‌


ഷാർജ: ദൃഢനിശ്ചയമുണ്ടെങ്കിൽ സ്വന്തം ഭാവിയെ അയാൾക്ക് നിർണായകമായി സ്വാധീനിക്കാനാകുമെന്നും തന്റെ ജീവിതത്തിൽ സംഭവിച്ചത് അതാണെന്നും 2006ൽ നൊബേൽ സമ്മാനം ലഭിച്ച ഒർഹാൻ പാമുക് വ്യക്തമാക്കി. ഷാർജാ രാജ്യാന്തര പുസ്തകമേളയിൽ സദസ്സുമായി സംവദിക്കുകയായിരുന്നു ഒർഹാൻ.

ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ മുഹമ്മദ് അൽ ഖാസിമി ഒർഹാനെ അഭിവാദ്യം ചെയ്യാൻ പുസ്തകമേളയിൽ എത്തിയിരുന്നു. ലോകത്ത് നടക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളും അഭയാർഥി പ്രവാഹവും പേടിപ്പെടുത്തുന്നതാണ്. ജനപ്രിയഭരണാധികാരിയെന്ന നിലയിൽ അധികാരത്തിലെത്തിയ ഇന്ത്യയിലെ നരേന്ദ്ര മോഡിയുടെ നിലപാട് സ്വേച്ഛാധിപത്യവും വംശീയ വിരുദ്ധ മനോഭാവവും ആണെന്നും ഒർഹാൻ അഭിപ്രായപ്പെട്ടു.

ജനാധിപത്യം മികച്ച ആശയമാണെന്നിരിക്കെ ലോകത്ത് നടക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളും അഭയാർഥി പ്രവാഹവും ഭയപ്പെടുത്തുന്നതാണ്. തെരുവിൽ കഴിയുന്നവരെക്കുറിച്ചു കൂടിയാണ് തന്റെ കഥകളെന്നും അല്ലാതെ പ്രഭുക്കന്മാരുടേത് മാത്രമല്ലെന്നും എല്ലാ ജീവനുകൾക്കും ഒരേ മൂല്യമാണെന്നും ഒർഹാൻ ഒർമിപ്പിച്ചു.

Share this story