ഷാർജ രാജ്യാന്തര പുസ്തകമേളക്ക് കൊടിയേറി

ഷാർജ രാജ്യാന്തര പുസ്തകമേളക്ക് കൊടിയേറി

ഷാർജ രാജ്യാന്തര പുസ്തകമേളക്ക് കൊടിയേറി

റിപ്പോർട്ട്: മുഹമ്മദ് ഖാദർ നവാസ്‌


ഷാർജ: ഷാർജ രാജ്യാന്തര പുസ്തക മേളക്ക് കൊടിയേറി. യു എ ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി ഉദ്ഘാടനം ചെയ്തു. ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റകദ് അൽ അമീരി, മറ്റു ശൈഖുമാർ പ്രമുഖ വ്യക്തിത്തങ്ങൾ പങ്കെടുത്തു. മേളയിൽ മുഖ്യാതിഥിയായിരുന്ന ഇന്ത്യൻ സൂപ്പർ താരം അമിതാബ് ബച്ചൻ ആരോഗ്യ കാരണങ്ങളാൽപങ്കെടുത്തില്ല.

അറബ് ലോകത്തിന് പുസ്തക വസന്ധം സമ്മാനിച്ചാണ് പതിനൊന്നു ദിവസത്തെ പുസ്തക മാമാങ്കത്തിന് തുടക്കം കുറിച്ചത്. ‘തുറന്ന പുസ്തകങ്ങൾ തുറന്ന മനസ്’ എന്നതാണ് ഇത്തവണത്തെ പ്രമേയം. സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ നൊബേൽ സമ്മാന ജേതാവ് ഒർഹാൻ പാമുക് മുഖ്യാധിതിയായി പങ്കെടുത്തു.

മനുഷ്യരാശിയുടെ ആധാര ശിലയായി വായനയെ പ്രോത്സാഹിപ്പിക്കുന്നതിൽ ഷാർജ പുസ്തക മേള വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് റകദ് അൽ അമീരി അഭിപ്രായപ്പെട്ടു. നവംബർ ഒമ്പതുവരെ മേള നീണ്ടുനിൽക്കും. പല രാജ്യങ്ങളിൽ നിന്നായി നൂറ്റിഎഴുപത്തിമൂന്ന് എഴുത്തുകാർ അഥിതികളായി എത്തും.

Share this story