ഇന്ധനം നിറയ്ക്കാന്‍ ഏര്‍പ്പെടുത്തിയ പത്ത് ദിര്‍ഹം ഫീസ് അഡ്‌നോക് പിന്‍വലിച്ചു

ഇന്ധനം നിറയ്ക്കാന്‍ ഏര്‍പ്പെടുത്തിയ പത്ത് ദിര്‍ഹം ഫീസ് അഡ്‌നോക് പിന്‍വലിച്ചു

അബുദബി: അഡ്‌നോക് ഇന്ധന സ്‌റ്റേഷനുകളില്‍ എണ്ണ നിറയ്ക്കുന്നതിന് നാളെ മുതല്‍ ഫീസ് ഈടാക്കില്ല. പ്രീമിയം സര്‍വീസ് എന്ന നിലയ്ക്ക് പമ്പ് സഹായികള്‍ ഇന്ധനം നിറക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന പത്ത് ദിര്‍ഹം ഫീസ് ആണ് പിന്‍വലിക്കുന്നത്.

കഴിഞ്ഞ ജൂണിലാണ് ഈ ഫീസ് അഡ്‌നോക് ഏര്‍പ്പെടുത്തിയത്. പത്ത് ദിര്‍ഹം കൊടുക്കുന്നില്ലെങ്കില്‍ സ്വയം ഇന്ധനം നിറക്കണമെന്നായിരുന്നു നിയമം.

Share this story